ഒഡിഷയില്‍ കരടിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ മരണം; കരടിയെ തല്ലിക്കൊന്ന് നാട്ടുകാര്‍

ഒഡിഷയില്‍ കരടിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. നൗപഡ ജില്ലയിലാണ് സംഭവം. രോഷാകുലരായ നാട്ടുകാര്‍ ചേര്‍ന്ന് കരടിയെ കൊന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.(three killed in odisha by wild bear attack)
ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം മരിച്ചയാളുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഗ്രാമത്തില്‍ നിന്നുള്ള മൂന്ന് പേര്‍ ജോലിക്കായി വയലില്‍ പോയിരുന്നു. ഇവര്‍ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൂന്ന് മൃതദേഹം കണ്ടെത്തിയത്.
തിരച്ചില്‍ നടത്താനിറങ്ങിയവരാണ് കരടി ആക്രമിച്ച രണ്ട് പേര്‍. തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ കരടിയെ കണ്ടെത്തി അടിച്ചുകൊല്ലുകയായിരുന്നു.
Story Highlights: three killed in odisha by wild bear attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here