ചലച്ചിത്രമേളകൾ പ്രതിഷേധത്തിനുള്ള ഇടം കൂടിയാണ്; കുഞ്ഞിലയ്ക്ക് പിന്തുണയുമായി വിധു വിൻസെന്റ്

വനിത ചലച്ചിത്രമേളയില്‍ നിന്ന് കുഞ്ഞിലയുടെ സിനിമ തഴഞ്ഞതിൽ പ്രതിഷേധം ശക്തമാകുന്നു. ഫെസ്റ്റിവലിൽ നിന്ന് സിനിമ പിൻവലിച്ചത് പ്രതിഷേധത്തിന്റെ ഭാഗമായെന്ന് വിധു വിൻസെന്റ് പറഞ്ഞു. എന്തിനാണ് സിനിമ ഒഴിവാക്കിയത് എന്ന് കുഞ്ഞില മസിലമണിയോട് പറഞ്ഞിട്ടില്ല. കുഞ്ഞിലയുടെ ചോദ്യങ്ങൾ പ്രസക്തമാണ്. ഫെസ്റ്റിവൽ മേളകൾ പ്രതിഷേധത്തിനുള്ള ഇടം കൂടിയാണ്. അവർക്കൊപ്പം നിൽക്കേണ്ടതുണ്ട് എന്നാണ് താൻ കരുതുന്നതെന്ന് വിധു വിൻസെന്റ് പ്രതികരിച്ചു.
കുഞ്ഞിലയുടെ സിനിമ തഴഞ്ഞതില്‍ പ്രതിഷേധിച്ച് വനിത ചലച്ചിത്രമേളയില്‍ നിന്ന് വിധു വിന്‍സെന്‍റ് സിനിമ പിന്‍വലിച്ചിരുന്നു. മേളയിലെ നാല് മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു വിധുവിന്‍റെ വൈറല്‍ സെബി. കുഞ്ഞിലയുടെ സിനിമ തഴഞ്ഞതില്‍ അക്കാദമി വാദം തള്ളുകയാണ് വിധു.
കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ പ്രതിഷേധിച്ച യുവസംവിധായക കുഞ്ഞിലയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അസംഘടിതര്‍ എന്ന തൻ്റെ ചലച്ചിത്രം മേളയിൽ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കി എന്ന് പരാതിയുമായാണ് കുഞ്ഞില പ്രതിഷേധിച്ചത്. സർക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വിമർശിച്ചും കെകെ രമ എംഎൽഎയെ പിന്തുണച്ചും കുഞ്ഞില മുദ്രാവാക്യം മുഴക്കി. ഒടുവിൽ നാല് വനിതാ പൊലീസുകാര്‍ ചേര്‍ന്ന് കുഞ്ഞിലയെ വേദിയിൽ നിന്നിറക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Story Highlights: Vidhu Vincent supports kunjila masilamani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here