Advertisement

‘ചിമ്പാൻസിയുടെ പടത്തിൽ എം എം മണിയുടെ ഫോട്ടോ’; പ്രകടനവുമായി മഹിള കോൺഗ്രസ്

July 18, 2022
Google News 2 minutes Read

എം എം മണിക്കെതിരെ അധിക്ഷേപ പ്രകടനവുമായി മഹിള കോൺഗ്രസ്. ചിമ്പാൻസിയുടെ പടത്തിൽ എം എം മണിയുടെ ഫോട്ടോ പതിച്ചാണ് നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധ മാർച്ച് നടത്തിയത്. കെ കെ രമയെ അധിക്ഷേപിച്ചതിൽ എം എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. സംഭവം വിവാദമായതോടെ ഫ്ളക്സ് ഒളിപ്പിച്ചു. ചിമ്പാൻസിയുടെ പടം ഒഴിവാക്കി. സ്ത്രീത്വത്തെ അപമാനിച്ച എം എം മണിയും കുടപിടിച്ച പിണറായിയും മാപ്പ് പറയുക എന്നായിരുന്നു ഫ്ളക്‌സിലെ വാക്കുകൾ.(mahila congress march against mm mani)

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

അതേസമയം കെ.കെ.രമയ്ക്കെതിരായ എം.എം.മണിയുടെ പരാമര്‍ശം സഭാ രേഖയില്‍നിന്ന് നീക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. എം.എം.മണിയുടെ പരാമര്‍ശം സ്ത്രീത്വത്തെ അധിക്ഷേപിക്കുന്നത്. ഇത് ദുര്യോധന്‍മാരും ദുശ്ശാസനന്‍മാരുമുള്ള കൗരവസഭയോ എന്ന് വി.ഡി.സതീശന്‍ ചോദിച്ചു. ഇത് കൗരവ സഭ അല്ല. അങ്ങനെ ആക്കരുത്. ഇത് കേരള നിയമ സഭയാണെന്ന് ഓര്‍ക്കണമെന്നും സതീശന്‍ പറഞ്ഞു. വിവാദ പരമാര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്ന ആവശ്യം പരിശോധിക്കാമെന്ന് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. പുരോഗമന ആശയങ്ങളുള്ള കേരളത്തിന്‍റെ നിയമസഭയല്ല ഇതെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

Story Highlights: mahila congress march against mm mani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here