ഭാര്യ താമസിക്കുന്ന വീട്ടിൽ കൂട്ടുകാരനൊപ്പം അതിക്രമിച്ചു കയറി ഭർത്താവിന്റെ പരാക്രമം; പ്രതിയെ പൊലീസ് പൊക്കി

ഭാര്യ താമസിക്കുന്ന വീട്ടിൽ കൂട്ടുകാരനൊപ്പം അതിക്രമിച്ചു കയറി ആക്രമണം നടത്തിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ കടയ്ക്കലിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ചിതറ മടത്തറ ചരുവിള വീട്ടിൽ അതുൽ ദാസിനെ (37) പൊലീസ് പിടികൂടി. അതുൽദാസിന്റെ ഭാര്യ ഇയാളുമായി പിണങ്ങിക്കഴിയുകയായിരുന്നു. ( police arrested the husband who attacked his wife )
ഭർത്താവിന്റെ ആക്രമണത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ കേസ് കൊടുത്ത വിരോധത്താലാണ് പ്രതി ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഭാര്യ താമസിക്കുന്ന വീട്ടിൽ സുഹൃത്തുമായി അതുൽദാസ് എത്തിയത്.
പ്രതി വീടിന്റെ മുകളിലത്തെ നിലയിലെത്തി വാതിൽ തള്ളിത്തുറന്ന് കൈയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ഭാര്യയുടെ കഴുത്തിൽ കുത്താൻ ശ്രമിക്കുകയായിരുന്നു. ആ സമയം വീട്ടിലുണ്ടായിരുന്ന ഭാര്യയുടെ സുഹൃത്ത് ഷാഹിനയും ഭർത്താവ് അൽത്താഫും ചേർന്നാണ് അതുൽദാസിന്റെ ഭാര്യയെ പിടിച്ച് മാറ്റി രക്ഷപ്പെടുത്തിയത്. കടയ്ക്കൽ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Story Highlights: police arrested the husband who attacked his wife
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here