Advertisement

വേട്ടയാടലുകളില്‍ തളരുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍; എം.എം മണിക്ക് പിന്തുണയുമായി സജി ചെറിയാന്‍

July 18, 2022
2 minutes Read
saji cheriyan facebook post about mm mani

മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അധിക്ഷേപ പ്രകടനത്തിന് പിന്നാലെ എം.എം. മണിക്ക് പിന്തുണയുമായി സജി ചെറിയാന്‍ എംഎല്‍എ. വേട്ടയാടലില്‍ തളരുന്നവരല്ല കമ്യൂണിസ്റ്റുകാരെന്ന് എം എം മണിയുടെ ചിത്രം പങ്കുവച്ച് കൊണ്ട് സജി ചെറിയാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.(saji cheriyan facebook post about mm mani)

‘2016 തെരഞ്ഞെടുപ്പില്‍ ഉടുമ്പഞ്ചോല മണ്ഡലത്തില്‍ ലഭിച്ച 1109 വോട്ടിന്റെ ഭൂരിപക്ഷം 2021 എത്തുമ്പോള്‍ 38,305 ആക്കിയ ആളാണ് മണിയാശാന്‍. ഇടുക്കിയില്‍ കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്തതിന്റെ പക കോണ്‍ഗ്രസിന്റെ സമനില തെറ്റിച്ചിരിക്കുന്നു എന്നാണ് ആശാനെതിരെയുള്ള നിരന്തരമായ വര്‍ണവെറി കലര്‍ന്ന പരാമര്‍ശങ്ങളില്‍ നിന്നും പ്രകടനങ്ങളില്‍ നിന്നും മനസിലാക്കേണ്ടത്.

തിരുത്തേണ്ട നേതാക്കളടക്കം അങ്ങേയറ്റം മലീമസമായ പ്രതികരണങ്ങളാണ് നടത്തുന്നത്. ഇത്തരം വേട്ടയാടലില്‍ ഒന്നും തളരുന്നവരല്ല കമ്യൂണിസ്റ്റുകാരെന്നതും ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നതും ഇക്കൂട്ടര്‍ മറക്കുകയാണ്. എംഎല്‍എ കുറിപ്പില്‍ പറഞ്ഞു.

Read Also: മഹത്തായ സഭയെ, ദുര്യോധന്‍മാരും ദുശ്ശാസനന്‍മാരുമുള്ള കൗരവസഭയാക്കി മാറ്റരുത്; വി.ഡി.സതീശന്‍

ചിമ്പാന്‍സിയുടെ പടത്തില്‍ എം എം മണിയുടെ ഫോട്ടോ പതിച്ചാണ് നിയമസഭയ്ക്ക് പുറത്ത് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കെ കെ രമയെ അധിക്ഷേപിച്ചതില്‍ എം എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. സംഭവം വിവാദമായതോടെ ഫ്‌ളക്‌സ് ഒളിപ്പിച്ചു. ചിമ്പാന്‍സിയുടെ പടം ഒഴിവാക്കി. സ്ത്രീത്വത്തെ അപമാനിച്ച എം എം മണിയും കുടപിടിച്ച പിണറായിയും മാപ്പ് പറയുക എന്നായിരുന്നു ഫ്‌ളക്‌സിലെ വാക്കുകള്‍.

Story Highlights: saji cheriyan facebook post about mm mani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top