നായയുടെ കാലില്‍ കല്ല് കെട്ടി പുഴയിലേക്ക് എറിഞ്ഞു; സംഭവം മഹാരാഷ്ട്രയില്‍

മഹാരാഷ്ട്രയില്‍ നായയുടെ കാലില്‍ കല്ല് കെട്ടി പുഴയിലേക്ക് എറിഞ്ഞു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഗ്രാമത്തിലെ ഒരാളെ നായ കടിച്ചെന്നും ഇതിന്മേലുള്ള പ്രകോപനമാണ് നായയോട് ക്രൂരത കാണിക്കാന്‍ കാരണമായതെന്നും ഗ്രാമവാസികള്‍ പറയുന്നു.
മൂന്ന് യുവാക്കള്‍ ചേര്‍ന്ന് നായയുടെ കാലില്‍ കയറുപയോഗിച്ച് കല്ല് കെട്ടിയാണ് വെളളക്കെട്ടിലേക്ക് തള്ളിയിട്ടത്. അപകടത്തില്‍പ്പെട്ട നായ തനിയെ വെള്ളത്തില്‍ നിന്ന് രക്ഷപെട്ട് കരയ്ക്കടുക്കുകയായിരുന്നു. മൃഗസ്‌നേഹികളുടെ സംഘടന നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മൃഗങ്ങളോടുള്ള ക്രൂരത, പീഡനം തുടങ്ങിയ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്
Story Highlights: dog tied to rock and thrown into water
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here