മുഖ്യമന്ത്രിയും ഇ പി ജയരാജനും ചേർന്നുള്ള ഗൂഢാലോചനയാണ് ശബരിനാഥിന്‍റെ അറസ്റ്റ്; ഹൈബി ഈഡന്‍

മുഖ്യമന്ത്രിയും ഇ പി ജയരാജനും ചേർന്നുള്ള ഗൂഢാലോചനയാണ് ശബരിനാഥിന്‍റെ അറസ്റ്റ് എന്ന് ഹൈബി ഈഡന്‍ എംപി. സ്വർണ കടത്ത് മറച്ചു വെക്കാനുള്ള നടപടിയാണിത്. മുഖ്യമന്ത്രിയുടെ ഗുണ്ടയാണ് ഇ പി ജയരാജന്‍ എന്ന് തെളിഞ്ഞു. വിമാന യാത്ര വിലക്കിന്‍റെ ജാള്യത മറയ്ക്കാനുള്ള നടപടിയാണിതെന്നും ഹൈബി ഈഡന്‍ പ്രതികരിച്ചു.ഹൈബി ഈഡന്‍റെ സ്വാധീനം ഇ പി ജയരാജനെതിരായ നടപടിക്ക് പിന്നിലുണ്ടെന്ന എ എ റഹീമിന്‍റെ ആരോപണത്തിനും ഹൈബി മറുപടി നൽകി.(hibi eden against sabarinathan arrest)
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
നടപടി എടുപ്പിക്കാന്‍ അത്ര വലിയ സ്വാധീനം തനിക്കുണ്ടോ. ജയരാജന് എതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണം എന്നും ഹൈബി ഈഡന്‍ പ്രതികരിച്ചു.ഇ പി ജയരാജന്‍റെ യാത്രാ വിലക്കിന് പിന്നിൽ കളിച്ചത് സിബിഐ അന്വേഷണം നേരിടുന്ന കോൺഗ്രസ് എംപി എന്നാണ് ഹൈബിക്കെതിരെ എ എ റഹീം വിമർശിച്ചത്.
അതേസമയം കേരളം ഭരിക്കുന്നത് ഭീരുവായ മുഖ്യമന്ത്രിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ വിമർശിച്ചു. പ്രതിഷേധങ്ങളെ നേരിടാൻ മുഖ്യമന്ത്രിക്ക് കെൽപ്പില്ല. പിണറായി വിജയൻ്റെ നാണംകെട്ട ഏർപ്പാടിനെ നിയമപരമായി നേരിടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
Story Highlights: hibi eden against sabarinathan arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here