ഗ്രെഗ് സ്റ്റുവർട്ടിനെ റാഞ്ചി മുംബൈ സിറ്റി

സ്കോട്ടിഷ് സൂപ്പർ താരം ഗ്രെഗ് സ്റ്റുവർട്ടിനെ റാഞ്ചി ഐഎസ്എൽ ക്ലബായ മുംബൈ സിറ്റി എഫ്സി. 32കാരനായ താരത്തെ ടീമിലെത്തിച്ച വിവരം മുംബൈ സിറ്റി എഫ്സി ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ സീസണിൽ ജംഷഡ്പൂർ എഫ്സിക്ക് വേണ്ടി കളിച്ച താരം ലീഗിലെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയിരുന്നു. (Jamshedpur fc signed greg stewart)
സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിനായി കളിച്ചിരുന്ന സ്റ്റുവർട്ടിനെ കഴിഞ്ഞ സീസണിലാണ് ജംഷഡ്പൂർ ഇന്ത്യയിലെത്തിച്ചത്. സീസണിൽ ഉജ്ജ്വല പ്രകടനം നടത്തിയ താരം ഫുട്ബോൾ നിരീക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ജംഷഡ്പൂരിനായി പത്ത് ഗോളുകൾ നേടിയ സ്റ്റുവർട്ട് അത്ര തന്നെ ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. സീസണിൽ ജംഷഡ്പൂരിനെ ഐഎസ്എൽ ഷീൽഡ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്കാണ് സ്റ്റുവർട്ട് വഹിച്ചത്.
അതേസമയം, യുക്രൈനിൽ നിന്നുള്ള മധ്യനിര താരം ഇവാൻ കലിയൂഷ്‌നിയെ കേരള ബ്ലാസ്‌റ്റേഴ്‌സ് ക്ലബിലെത്തിച്ചിരുന്നു. കലിയൂഷ്‌നിയുമായി കരാർ ഒപ്പിട്ട വിവരം ക്ലബ് സന്തോഷപൂർവം പ്രഖ്യാപിച്ചു. എഫ്‌കെ ഒലക്‌സാണ്ട്രിയയിൽനിന്ന് വായ്പാടിസ്ഥാനത്തിലാണ് യുവ മധ്യനിര താരം കേരള ബ്ലാസ്‌റ്റേഴ്‌സിൽ ചേരുന്നത്. ഇരുപത്തിനാലുകാരനായ ഇവാൻ യുക്രൈൻ ക്ലബ് മെറ്റലിസ്റ്റ് ഖാർകിവിനൊപ്പമാണ് തന്റെ യൂത്ത് കരിയർ ആരംഭിച്ചത്.
Read Also: യുക്രൈന്‍ യുവതാരം ഇവാന്‍ കലിയൂഷ്‌നി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍
തുടർന്ന് യുക്രൈൻ ഭീമൻമാരായ ഡൈനാമോ കീവിനുവേണ്ടിയും കളിച്ചു. ടീമിനായി യുവേഫ യൂത്ത് ലീഗിൽ പ്രതിനിധീകരിക്കുകയും ചെയ്തു. മെറ്റലിസ്റ്റ് 1925 ഖർകിവുമായി വായ്പാടിസ്ഥാനത്തിൽ തന്റെ സീനിയർ കരിയർ ആരംഭിച്ച അദ്ദേഹം ആദ്യ സീസണിൽ അവർക്കായി 27 മത്സരങ്ങളിലാണ് കളിച്ചത്. അടുത്ത സീസണിൽ യുക്രൈൻ സംഘമായ റൂഖ് ലിവിനൊവിൽ വായ്പാടിസ്ഥാനത്തിൽ കളിച്ച് അദ്ദേഹം കൂടുതൽ അനുഭവ സമ്പത്ത് നേടി. 32 കളിയിൽ രണ്ട് ഗോളുകളടിക്കുകയും ചെയ്തു.
യുക്രൈൻ ഫസ്റ്റ് ഡിവിഷനിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത ഊർജസ്വലനും ഓൾറൗണ്ട് മധ്യനിരക്കാരനുമായ താരം 2021 ഫെബ്രുവരിയിൽ എഫ്‌കെ ഒലെക്‌സാണ്ട്രിയയിൽ എത്തി. ക്ലബിനൊപ്പം തന്റെ മികച്ച ഫോം തുടർന്ന അദ്ദേഹം 23 മത്സരങ്ങളിൽ രണ്ട് ഗോളുകളടിക്കുകയും നാല് ഗോളുകൾക്ക് വഴിയൊുക്കുകയും ചെയ്തു. ബ്ലാസ്‌റ്റേഴ്‌സിൽ ചേരുന്നതിന് മുമ്പ് യുക്രൈൻ ലീഗ് റദ്ദാക്കിയതിനാൽ കലിയൂഷ്‌നി കുറച്ചുകാലം ഐസ്‌ലൻഡ് ടോപ് ഡിവിഷൻ ക്ലബായ കെഫ്‌ളാവിക് ഐഎഫിലും വായ്പാടിസ്ഥാനത്തിൽ കളിച്ചു.
Story Highlights: Jamshedpur fc signed greg stewart
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here