Advertisement

അടിവസ്ത്രം അഴിപ്പിച്ച സംഭവം; പ്രതിഷേധം ശക്തം, ആയൂരിൽ സംഘർഷം

July 19, 2022
Google News 1 minute Read

നീറ്റ് പരീക്ഷയ്ക്ക് അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. മാർത്തോമാ കോളജിലേക്ക് വിവിധ സംഘടനകൾ പ്രതിഷേധ മാർച്ചുമായി എത്തി. മാർച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ മറികടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചു. ഉത്തരവാദികളായവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകളും രാഷ്ട്രീയ നേതാക്കളും രംഗത്തുവന്നു.

നീറ്റ് പരീക്ഷയിലെ വിദ്യാർത്ഥികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു, പ്രതികളെ സംരക്ഷിക്കാൻ ശ്രമം നടക്കുനെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്‌ണ ട്വന്റിഫോറിനോട് പറഞ്ഞു. പൊലീസ് ഇന്നലെ തന്നെ അന്വേഷണം ആരംഭിച്ച് പ്രതികളെ കണ്ടുപിടിക്കേണ്ടതായിരുന്നു. ആരൊക്കെയാണ് പരീക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് എന്നത് കണ്ടെത്തുവാൻ അധിക സമയം എടുക്കേണ്ട ആവശ്യകതയില്ല. ആരെയെങ്കിലും സംരക്ഷിനാണ് സമയം നീട്ടിക്കൊണ്ടുപോകുന്നത് എന്നതിൽ ആശങ്കയില്ലാതില്ല. എത്രയും പെട്ടന്ന് ആളിനെ കണ്ടെത്തി കേസെടുക്കണം.

ഇതിനിടയിൽ പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണൽ ഏജൻസി പറഞ്ഞതായി അറിയാൻ ഇടയായി. അത്തരത്തിലൊരു കുറ്റകൃത്യം നടന്നിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പറയുന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നു. പരാതിയിൽ ആരോപണവിധേയരായ പ്രതികളെ കണ്ടെത്തി എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണം. ഇത്തരം മനുഷ്യാവകാശ ലംഘനം നടത്തിയവർക്കെതിരെ കേസെടുക്കണം. മറ്റൊരു സ്ഥാപനത്തിനെതിരെയും സമാനരീതിയിലുള്ള കുറ്റകൃത്യം നടന്നതായി പരാതി ലഭിച്ചതായും ബിന്ദു കൃഷ്‌ണ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: അടിവസ്ത്രമഴിപ്പിച്ച സംഭവം; പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു; പ്രതികളെ സംരക്ഷിക്കാൻ ശ്രമം; ബിന്ദു കൃഷ്‌ണ

സംഭവത്തിൽ പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ രംഗത്തെത്തി. ഉണ്ടായത് മോശം അനുഭവമെന്ന് വിദ്യാർത്ഥികൾ ട്വന്റിഫോറിനോട് പറഞ്ഞു. അടിവസ്ത്രം നിർബന്ധിച്ച് അഴിപ്പിച്ചു, മുടി മുന്നിലേക്ക് ഇട്ടാണ് പരീക്ഷ എഴുതിയതെന്നും വിദ്യാർത്ഥികൾ പറഞ്ഞു. കുട്ടികൾ ഹാളിൽ ഇരുന്ന് കരയുകയായിരുന്നു. പരീക്ഷയ്ക്ക് ശേഷവും മോശം പെരുമാറ്റം അനുഭവപ്പെട്ടതായി വിദ്യാർത്ഥികൾ പറഞ്ഞു.

Story Highlights: Protest On Kollam Neet Exam Controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here