1000 അടി നീളം; നടൻ സിമ്പുവിന്റെ ബാനര്‍ നീക്കം ചെയ്ത് പൊലീസ്

മധുരയിൽ നടൻ സിമ്പുവിന്റെ ആയിരം അടി നീളമുള്ള ബാനർ നീക്കം ചെയ്ത് തമിഴ്നാട് പൊലീസ്. സിമ്പുവിന്റേതായി റിലീസിനൊരുങ്ങിന്ന ‘മഹാ’ എന്ന ചിത്രത്തിൻ്റെ ബാനർ ആണ് ആരാധകർ സ്ഥാപിച്ചത്. അനുമതിയില്ലാതെയാണ് ബാനർ സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇത് നീക്കം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഹൻസിക മൊട്‍വാനി പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘മഹാ’. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹായിൽ അതിഥി വേഷത്തിലാണ് സിമ്പു എത്തുന്നത്. ജൂലൈ 22ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ജെ ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജിബ്രാൻ ആണ് ‘മഹാ’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ.
Read Also: മഹാവീര്യർ ഓൺലൈൻ ബുക്കിങ്ങ് ആരംഭിച്ചു; ചിത്രം ഈ വ്യാഴാഴ്ച തീയറ്ററുകളിൽ
A Thousand Feet banner for the First time in Kollywood Cinemas!??❤️
— Satham_STR (@SathamSTR_) July 18, 2022
The Brand One and only #SilambarasanTR ??@vinoth_pappu you deserve it!?? மதுரை சிட்டி STR வெறியர்கள்?#1000FeetOfSTR #ஒரேதலைவன்சிம்பு#Maha @SilambarasanTR_ @ihansika @MathiyalaganV9 @MahatOfficial pic.twitter.com/yKJaSonpo5
മാനാട് എന്ന ചിത്രത്തിലാണ് ചിമ്പു അവസാനമായി അഭിനയിച്ചത്. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്തത്. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം രാഷ്ട്രീയ പശ്ചാത്തലത്തില്‍ ടൈം ലൂപ്പ് ആശയം അവതരിപ്പിക്കുകയാണ്.
Story Highlights: Simbu’s 1000 feet banner removed from Madurai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here