Advertisement

അഗ്നിപഥ് പദ്ധതി: ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

July 19, 2022
Google News 2 minutes Read

അഗ്നിപഥ് സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. തൊഴിൽ അവസരം 20 ൽ നിന്ന് 4 വർഷമായി ചുരുങ്ങുമെന്ന് നിയമനത്തിനായി കാത്തിരിക്കുന്നവർ ഭയപ്പെടുന്നതായി ഹർജികളിൽ പറയുന്നു.

2017-ൽ 70,000-ത്തിലധികം വിദ്യാർത്ഥികൾ പരിശീലനം നേടിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. പരിശീലനത്തിന് ശേഷം, നിയമന കത്തുകൾ അയയ്ക്കുമെന്ന് വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകിയിരുന്നു, എന്നാൽ അഗ്നിപഥ് പദ്ധതി അവതരിപ്പിച്ചതുമുതൽ അവരുടെ കരിയർ അനിശ്ചിതത്വത്തിലാണെന്നും ഹർജിയിൽ പറയുന്നു. ജൂൺ 14 ന് ആർമി റിക്രൂട്ടിംഗ് പ്ലാൻ പ്രഖ്യാപിച്ചതിന് പിന്നാലെ വൻ പ്രതിഷേധമുയർന്നിരുന്നു.

അഗ്നിപഥ് പദ്ധതിയിൽ പ്രതിഷേധിച്ച് ചില സംഘടനകൾ ഭാരത് ബന്ദിനും ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധത്തെത്തുടർന്ന് 500ലധികം ട്രെയിനുകൾ റദ്ദാക്കാൻ റെയിൽവേ നിർബന്ധിതരായി. തുടർന്ന് സംഘർഷം ലഘൂകരിക്കാനും യുവാക്കളെ ശാന്തരാക്കാനും കേന്ദ്ര സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചു. കോസ്റ്റ് ഗാർഡിലെയും സംസ്ഥാന സുരക്ഷാ സേനയിലെയും അഗ്നിവീരന്മാർക്ക് 10 ശതമാനം ജോലികൾ നീക്കിവയ്ക്കാൻ പ്രതിരോധ വകുപ്പ് തീരുമാനിച്ചു.

Story Highlights: Supreme court to hear pleas challenging Agneepath recruitment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here