Advertisement

സൗദിയിലെ റിയാദിലും കിഴക്കൻ പ്രവിശ്യയിലും അന്തരീക്ഷ താപം ഗണ്യമായി ഉയർന്നു; വരും ദിവസങ്ങളിൽ 50 ഡിഗ്രിയിലെത്തും

July 19, 2022
Google News 1 minute Read

സൗദിയിലെ റിയാദിലും കിഴക്കൻ പ്രവിശ്യയിലും അന്തരീക്ഷ താപം ഗണ്യമായി ഉയർന്നു. വരും ദിവസങ്ങളിൽ 50 ഡിഗ്രി സെൻഷ്യസ് വരെ അന്തരീക്ഷ താപം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു.

റിയാദിലും കിഴക്കൻ പ്രവിശ്യയിലും അതി കഠിനമായ അന്തരീക്ഷ താപം തുടരുകയാണ്. പൊടിപടലം നിറഞ്ഞ കാറ്റിന്റെ സാന്നിധ്യം പല പ്രദേശങ്ങളിലും ദൃശ്യമാണ്. ഈ ആഴ്ച പല പ്രവിശ്യകളിലും അന്തരീക്ഷ താപം 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അതേസമയം, ജസാൻ, അസീർ, അബഹ എന്നിവിടങ്ങളിൽ ആകാശം മേഘാവൃതമായിരിക്കും. ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു.

നജറാൻ, കിഴക്കൻ പ്രവിശ്യയിലെ ദക്ഷിണ ഭാഗങ്ങൾ, എംറ്റി ക്വാർട്ടർ മരുഭൂമി എന്നിവിടങ്ങളിൽ ഇടിമിന്നലും പൊടിക്കാറ്റും അനുഭവപ്പെടും. അൽ ലെയ്ത്ത് മുതൽ ജസാൻ വരെ നീളുന്ന തീരപ്രദേശങ്ങളിലും പൊടിക്കാറ്റ് വശുമെന്നും അതോറിറ്റി വ്യക്തമാക്കി.

റിയാദിൽ ഇന്ന് 47 ഡിഗ്രി സെൽഷ്യസാണ് അന്തരീക്ഷ താപം അനുഭവപ്പെട്ടത്. ഇത് വാരാന്ത്യം വരെ തുടരും. രാജ്യത്തെ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപം 26 ഡിഗ്രി സെൽഷ്യസ് അൽ ബഹയിലാണ് രേഖപ്പെടുത്തിയത്.

Story Highlights: The temperature has risen significantly in Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here