Advertisement

‘എന്തൊരു ഭീരുവാണ് ഈ കേരളത്തിന്റെ മുഖ്യമന്ത്രി’; ശബരീനാഥന്റെ അറസ്റ്റിൽ പ്രതികരിച്ച് വി.ടി ബൽറാം

July 19, 2022
Google News 2 minutes Read

വിമാനത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിൽ കെ എസ് ശബരീനാഥനെ അറസ്റ്റ് ചെയ്തതിനോട് പ്രതികരിച്ച് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ വി ടി ബൽറാം. എന്തൊരു ഭീരുവാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് ബൽറാം ചോദിച്ചു. ഒപ്പം കെഎസ് ശബരീനാഥന് അദ്ദേഹം അഭിവാദ്യങ്ങളും അറിയിച്ചു.

സ്വർണക്കള്ളക്കടത്തും ഡോളർ കറൻസി കള്ളക്കടത്തുമടക്കമുള്ള അതീവ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചെയ്തുവന്നിരുന്ന ഒരു അധോലോക റാക്കറ്റിന് സ്ഥിരമായി പിന്തുണ നൽകിപ്പോന്നിരുന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബവും അദ്ദേഹത്തിന്റെ ഓഫീസും അദ്ദേഹത്തിന്റെ മന്ത്രിമാരിൽച്ചിലരുമാണെന്ന് കുറ്റകൃത്യത്തിലെ കൂട്ടുപ്രതി തന്നെ ജുഡീഷ്യറിക്ക് മുമ്പാകെ കുറ്റസമ്മതമൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന കേരള മുഖ്യമന്ത്രി തൽസ്ഥാനത്തു നിന്ന് മാറിനിൽക്കണമെന്നാവശ്യപ്പെട്ട് കഴിയാവുന്നിടത്തെല്ലാം പ്രതിഷേധങ്ങൾ ഉയർത്തിക്കൊണ്ടുവരാനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് യുവജന സംഘടനാ നേതാവായ കെ എസ് ശബരീനാഥൻ ആഹ്വാനം ചെയ്തതായാണ് അദ്ദേഹത്തിനെതിരെ പറയപ്പെടുന്ന കുറ്റം. കേരളം ചർച്ച ചെയ്യേണ്ട പ്രധാന വിഷയത്തിലേക്ക് പൊതുജന ശ്രദ്ധ തിരിച്ചു കൊണ്ടുവന്ന ശബരീനാഥന് പ്രത്യേകമായ അഭിനന്ദനങ്ങളെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Read Also: ഇ പി ജയരാജനെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാകണം; കെ എസ് ശബരിനാഥൻ

അതിനിടെ അറസ്റ്റിലായ ശബരീനാഥനായി കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് ശബരിനാഥിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചത്. നേരത്തെ ശബരീനാഥനായി ജില്ലാ സെഷൻസ് കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതും ഇതേ അഭിഭാഷകൻ ആയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കെ.എസ്.ശബരീനാഥനെ അറസ്റ്റ് ചെയ്തെന്ന വിവരം അന്വേഷണം സംഘം കോടതിയെ അറിയിച്ചത്.

Story Highlights: V T Balram Facebook Post About Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here