സീസണിലെ അഞ്ചാം സെഞ്ചുറി; സസക്സ് ക്യാപ്റ്റൻ സ്ഥാനം ആഘോഷിച്ച് പൂജാര

ലൗണ്ടി ക്ലബായ സസക്സിൻ്റെ ക്യാപ്റ്റൻ സ്ഥാനം ആഘോഷിച്ച് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. മിഡിലെക്സിനെതിരായ മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ പൂജാര 115 റൺസുമായി ക്രീസിൽ തുടരുകയാണ്. കൗണ്ടി സീസണിൽ താരത്തിൻ്റെ അഞ്ചാം സെഞ്ചുറിയാണിത്.
ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിനു മുൻപ് സസക്സിനായി അഞ്ച് മത്സരങ്ങൾ കളിച്ച പൂജാര നാല് സെഞ്ചുറിയും ഒരു ഇരട്ട സെഞ്ചുറിയും ഉൾപ്പെടെ 720 റൺസ് ആണ് നേടിയത്. ഇന്നലെ സ്കോർ ചെയ്ത അഞ്ചാം സെഞ്ചുറി കൂടി ആയതോടെ പൂജാരയുടെ ആകെ റൺസ് 881 ആയി.
കഴിഞ്ഞ ദിവസമാണ് പൂജാരയെ ടീം ക്യാപ്റ്റനാക്കിയത്. സ്ഥിരം ക്യാപ്റ്റൻ ടോം ഹൈൻസിനു പരുക്കേറ്റതോടെയാണ് പൂജാരയ്ക്ക് നറുക്കുവീണത്. ടോം ഹൈൻസ് ആറാഴ്ചയോളം പുറത്തിരിക്കുമെന്നാണ് റിപ്പോർട്ട്.
Story Highlights: cheteshwar pujara century sussex
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here