‘ഫർസീൻ മജീദിനെ ഇ.പി ജയരാജൻ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു’; എഫ്‌ഐആറിൽ ഗുരുതര ആരോപണങ്ങൾ

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത കേസിൽ ഒന്നാം പ്രതി ഇ.പി.ജയരാജനെന്ന് എഫ്‌ഐആർ. രണ്ടാം പ്രതി മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറാണ്. മൂന്നാം പ്രതി പേഴ്‌സണൽ അസിസ്റ്റന്റ് സുനീഷ് വി.എം ആണ്. എഫ്.ഐ.ആറിന്റെ പകർപ്പ് 24 ന് ലഭിച്ചു. ( fir details against ep jayarajan )
എഫ്.ഐ.ആറിൽ ഗുരുതര പരാമർശങ്ങളാണ് ഉള്ളത്. ഇ.പി ജയരാജൻ ‘കൈ ചുരുട്ടി നവീൻ കുമാറിന്റെ മൂക്കും മുഖവും ചേർത്ത് ആഞ്ഞടിച്ചു’വെന്നും ‘മൂന്ന് പ്രതികളും ചേർന്ന് അതി ഭീകരമായി മർദിച്ചു ‘, ‘ഫർസീൻ മജീദിനെയും നവീൻ കുമാറിനെയും തള്ളി താഴെയിട്ടു’ എന്നിങ്ങനെ നീളുന്നു ആക്രമണ വിവരങ്ങൾ.
ഫർസീൻ മജീദിനെ ജയരാജൻ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നുണ്ട്.
Read Also: ‘ഇ പി ജയരാജന്‍ നിയമത്തിന് മുന്നില്‍ സംരക്ഷിതന്‍’; കേസ് നിലനില്‍ക്കില്ലെന്ന് എ കെ ബാലന്‍
വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസുകാരെ കയേറ്റം ചെയ്ത കേസിൽ ഇ പി ജയരാജനെതിരെ വലിയതുറ പൊലീസാണ് കേസെടുത്തത്. വധശ്രമം, ക്രിമിനൽ ഗൂഢാലോചനാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. വിമാനത്തിൽ പ്രതിഷേധക്കാരെ തള്ളിയ സംഭവത്തിൽ ഇപി ജയരാജൻ, മുഖ്യമന്ത്രിയുടെ ഗണ്മാൻ, പേഴ്സണൽ സ്റ്റാഫ് എന്നിവർക്കെതിരെ കേസെടുക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദ്ദേശം നൽകിയത്.പ്രതിഷേധക്കേസിലെ പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദും ആർ.കെ നവീൻ കുമാറുമാണ് ഹർജി സമർപ്പിച്ചത്.
Story Highlights: fir details against ep jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here