Advertisement

ക്രൂഡ് ഓയില്‍ ഇറക്കുമതിക്കായി റഷ്യ ദിര്‍ഹത്തില്‍ പണം ആവശ്യപ്പെട്ടെന്ന വാര്‍ത്ത തള്ളി ഇന്ത്യ

July 20, 2022
Google News 3 minutes Read

ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനായി റഷ്യ ഇന്ത്യന്‍ റിഫൈനറികളോട് ദിര്‍ഹത്തില്‍ പണം ആവശ്യപ്പെട്ടെന്ന വാര്‍ത്ത തള്ളി ഇന്ത്യ. റഷ്യയുടെ ആവശ്യപ്രകാരം രണ്ട് ഇന്ത്യന്‍ റിഫൈനറികള്‍ ദിര്‍ഹത്തില്‍ പണം നല്‍കിയെന്ന റിപ്പോര്‍ട്ടുകളും വ്യാജമാണെന്ന് ഇന്ത്യ മറുപടി നല്‍കി. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമാണെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. (India denies reports of Russia seeking payments for oil in Dirhams)

സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ള ഒരു റിഫൈനറിയും റഷ്യന്‍ കമ്പനികള്‍ക്ക് പണം യുഎഇ ദിര്‍ഹമായി നല്‍കുന്നില്ലെന്ന് മന്ത്രാലയം എഎന്‍ഐ പ്രതിനിധികളോട് വ്യക്തമാക്കി. മിഡില്‍ ഈസ്റ്റ് ആസ്ഥാനമായുള്ള ഏതെങ്കിലും ട്രേഡിംഗ് കമ്പനി ഏതെങ്കിലും സ്വകാര്യ റിഫൈനറുകള്‍ക്ക് എണ്ണ വില്‍ക്കുകയും തുക ദിര്‍ഹമായി സ്വീകരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിന് സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

യുക്രൈന്‍ അധിനിവേശം മൂലം അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ എണ്ണ ഇറക്കുമതി ചെയ്ത തുക റഷ്യ ദിര്‍ഹമായി ഇന്ത്യയില്‍ നിന്ന് വാങ്ങുന്നു എന്നായിരുന്നു റോയിട്ടേഴ്‌സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കടുത്ത ഉപരോധങ്ങളുടെ പശ്ചാത്തലത്തില്‍ ദുബായിലെ മശ്രിഖ് ബാങ്ക് വഴി ഗാസ്‌പ്രോംബാങ്കിലേക്ക് പണം കൈമാറാനാണ് റഷ്യ പദ്ധതിയിടുന്നതെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Story Highlights: India denies reports of Russia seeking payments for oil in Dirhams

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here