Uppum Mulakum; ‘ഹലോ പൊലീസ് സ്റ്റേഷനല്ലേ?’- പാറുക്കുട്ടിയുടെ വിഡിയോ ഫെയ്സ് ബുക്കിൽ പങ്കുവെച്ച് കേരള പൊലീസ്
ഫ്ലവേഴ്സ് പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായ ഉപ്പും മുളകിന്റെ വിഡിയോ ഫെയ്സ് ബുക്കിൽ പങ്കുവെച്ച് കേരള പൊലീസ്. എവിടെയും എപ്പോഴും കേരള പൊലീസിന്റെ സഹായത്തിനായി 112 എന്ന എമർജൻസി ഹെൽപ്പ് ലൈൻ നമ്പരിൽ വിളിക്കാം എന്ന ക്യാപ്ഷനോടെയാണ് ഉപ്പും മുളകിലെ പാറുക്കുട്ടിയുടെ വിഡിയോ കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ പങ്കുവെച്ചത്.
വിഡിയോയിൽ മുടിയൻ ചേട്ടനോട് പാറുക്കുട്ടി ഫോൺ ഒന്നു തരുമോ എന്ന് ചോദിക്കുന്നുണ്ട്. ഫോൺ നൽകിയതോടെ പൊലീസിന്റെ നമ്പർ എത്രയാണെന്നായി ചോദ്യം. അതിന് ശേഷം 112ൽ വിളിച്ച് പൊലീസ് സ്റ്റേഷനല്ലേ എന്ന് ചോദിക്കുന്ന വിഡിയോയാണ് കേരള പൊലീസ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം ‘ഉപ്പും മുളകും’ ഫ്‌ളവേഴ്‌സ് പ്രേക്ഷരുടെ സ്വീകരണമുറികളിലേക്ക് വീണ്ടുമെത്തിയപ്പോള്‍ തിരിച്ചുവരവിലെ ഏറ്റവും പ്രധാന ആകര്‍ഷണം പാറുക്കുട്ടി തന്നെയാണ്. അന്നത്തെ കുഞ്ഞുവാവയല്ല ഇന്നത്തെ പാറുക്കുട്ടി. അന്നത്തെ കുഞ്ഞന്‍ തലമുടിയുമായി നിന്ന പാറു ഇന്ന് മുടി നീട്ടി ഉയരം കൂടി മലയാളികളുടെ ‘കുഞ്ഞു മോളായി’ മാറിക്കഴിഞ്ഞു.
Read Also: നാലാം മാസത്തില്‍ അഭിനയ ലോകത്തേക്ക്; പാറുക്കുട്ടിക്ക് ലഭിച്ച ആദ്യ പ്രതിഫലം ഇതാ…
നാല് മാസം പ്രായമുള്ളപ്പോഴാണ് പാറുക്കുട്ടി ഉപ്പും മുളകും പരിപാടിയിലെ ആദ്യ എപിസോഡില്‍ അഭിനയിക്കുന്നത്. ആ പ്രായത്തില്‍ എല്ലാവരോടും വേഗത്തില്‍ ഇണങ്ങുമായിരുന്നു പാറുക്കുട്ടി. കരുനാഗപ്പള്ളി പ്രയാര്‍ സ്വദേശികളായ അനില്‍ കുമാറിന്റേയും ഗംഗാലക്ഷ്മിയുടേയും രണ്ടാമത്തെ കുഞ്ഞാണ് അമേയ എന്ന പാറുക്കുട്ടി. ചക്കിയെന്നായിരുന്നു വീട്ടില്‍ പാറുക്കുട്ടിയുടെ വിളിപ്പേര്. സീരിയലിലെ കഥാപാത്രങ്ങളും അതിന് പിന്നാലെ ആരാധകരും പാറുക്കുട്ടിയെന്ന് വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ചക്കിയെന്ന പേര് മാറി പാറുക്കുട്ടി ആയെന്ന് അമ്മ ഗംഗലക്ഷ്മി പറയുന്നു.
2015 ഡിസംബര്‍ 12നാണ് ഉപ്പും മുളകും പ്രമോ ആദ്യമായി ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തുന്നത്. അന്ന് മുതല്‍ ഇന്ന് വരെ പരമ്പര ജനങ്ങളെ നിരാശരാക്കിയില്ല. സാധാരണ മലയാളി വീടുകളിലെ കഥ പറയുമ്പോഴും പുതുമയാര്‍ന്ന അവതരണ ശൈലികൊണ്ടും, സ്‌പോട്ട് കോമഡികള്‍ കൊണ്ടും പരമ്പര മറ്റ് ഹാസ്യ സീരിയലുകളില്‍ നിന്ന് വേറിട്ട് നിന്നു.
Story Highlights: Kerala Police shared the video of Parukutty in uppum mulakum on Facebook
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here