Advertisement

രണ്ടാം ഇന്നിംഗ്സിൽ ഐതിഹാസിക ബാറ്റിംഗുമായി അബ്ദുള്ള ഷഫീഖ്; പാകിസ്താന് ചരിത്ര ജയം

July 20, 2022
Google News 2 minutes Read
pakistan historical win srilanka cricket

ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ പാകിസ്താന് അവിസ്മരണീയ ജയം. 4 വിക്കറ്റിനാണ് പാകിസ്താൻ ചരിത്രജയം സ്വന്തമാക്കിയത്. 342 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിൽ കളത്തിലിറങ്ങിയ പാകിസ്താൻ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം ഭേദിച്ചു. സ്പിൻ പറുദീസയായ ഗല്ലെയിൽ റെക്കോർഡ് റൺ ചേസിനൊടുവിലാണ് പാകിസ്താൻ വിജയം കുറിച്ചത്. ഓപ്പണർ അബ്ദുള്ള ഷഫീഖ് 160 റൺസുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ ബാബർ അസം (55), മുഹമ്മദ് റിസ്‌വാൻ (40) എന്നിവരും പാകിസ്താനു വേണ്ടി തിളങ്ങി. (pakistan historical win srilanka cricket)

ശ്രീലങ്ക ആദ്യ ഇന്നിംഗ്സിൽ നേടിയത് 222 റൺസ്. ദിനേഷ് ഛണ്ഡിമലാണ് (76) ടോപ്പ് സ്കോററായത്. പാകിസ്താനു വേണ്ടി ഷഹീൻ അഫ്രീദി 4 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ 7 വിക്കറ്റ് നഷ്ടത്തിൽ 85 റൺസ്, 9 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് എന്ന നിലയിൽ പതറിയ പാകിസ്താനെ ക്യാപ്റ്റൻ ബാബർ അസമിൻ്റെ ബാറ്റിംഗാണ് കരകയറ്റിയത്. പാകിസ്താൻ 218 റൺസെടുത്ത് ഓൾഔട്ടായി. അവസാന വിക്കറ്റിൽ നസീം ഷായുമൊത്ത് 70 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ബാബർ 119 റൺസെടുത്ത് പുറത്താവുകയായിരുന്നു. പ്രഭാത് ജയസൂര്യ ശ്രീലങ്കക്കായി 5 വിക്കറ്റ് വീഴ്ത്തി.

Read Also: കോമൺവെൽത്ത് ഗെയിംസ്: ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് രണ്ട് ഇന്ത്യൻ താരങ്ങൾക്ക് വിലക്ക്

4 റൺസ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ശ്രീലങ്ക 337 റൺസെടുത്ത് ഓൾഔട്ടായി. ദിനേഷ് ഛണ്ഡിമൽ (94), കുശാൽ മെൻഡിസ് (76), ഒഷേഡ ഫെർണാണ്ടോ (64) എന്നിവരാണ് രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്കയ്ക്ക് വേണ്ടി തിളങ്ങിയത്. മുഹമ്മദ് നവാസ് ശ്രീലങ്കയുടെ അഞ്ച് വിക്കറ്റ് വീഴ്ത്തി. 342 റൺസ് വിജയലക്ഷ്യവുമായാണ് പാകിസ്താൻ രണ്ടാം ഇന്നിംഗ്സിൽ ഇറങ്ങിയത്. ഇമാമുൽ ഹഖുമൊത്ത് ആദ്യ വിക്കറ്റിൽ 87 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ അബ്ദുള്ള ഷഫീഖിന് ബാബർ അസമും മുഹമ്മദ് റിസ്‌വാനും ഉറച്ച പിന്തുണ നൽകി. 4 വിക്കറ്റുമായി പ്രഭാത് ജയസൂര്യ ഭീഷണി ഉയർത്തിയെങ്കിലും അബ്ദുള്ള ഷഫീഖ് കീഴടങ്ങിയില്ല. ഇടക്ക് മഴ പെയ്ത് കളി നിർത്തിവെക്കുകയും ചെയ്തു. എന്നാൽ, അതിലും പതറാതെ ശ്രദ്ധാപൂർവം കളി മെനഞ്ഞ 22കാരൻ ടെസ്റ്റ് കരിയറിലെ തൻ്റെ രണ്ടാം സെഞ്ചുറിയുമായി പാകിസ്താനെ റെക്കോർഡ് റൺ ചേസിലേക്ക് നയിച്ചു. പുറത്താവാതെ 160 റൺസെടുത്ത അബ്ദുള്ള ഷഫീഖ് തന്നെയാണ് കളിയിലെ താരം.

Story Highlights: pakistan historical win srilanka cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here