Advertisement

വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടതിൽ നിന്ന് സർക്കാർ പിന്നോട്ട്

July 20, 2022
Google News 1 minute Read

വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടതിൽ നിന്ന് സർക്കാർ പിന്നോട്ട്. നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടത് വൈകാരിക പ്രശ്നമെന്ന് ചൂണ്ടിക്കാട്ടി പികെ കുഞ്ഞാലിക്കുട്ടിയാണ് സബ്മിഷനായി വിഷയം അവതരിപ്പിച്ചത്.

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് മുസ്ലിം സംഘടനകൾ നടത്തിയത്. നടപടിയിൽ നിന്ന് പിന്മാറണമെന്ന് ഇവർ ആവശ്യപ്പെടുകയും ഇതേ തുടർന്ന് മുഖ്യമന്ത്രി മുസ്ലിം സംഘടനകളുടെ യോഗം വിളിയ്ക്കുകയും ചെയ്തു. യോഗത്തിലും സംഘടനകൾ ഈ നീക്കത്തെ എതിർത്തു. ഇതിനു പിന്നാലെയാണ് സർക്കാരിൻ്റെ നിർണായക തീരുമാനം. ഭേദഗതിക്കുള്ള നടപടികൾ ഇഴഞ്ഞുനീങ്ങുന്നു എന്ന് കുഞ്ഞാലിക്കുട്ടി സബ്മിഷനായി ചൂണ്ടിക്കാട്ടിയപ്പോൾ വഖഫ് നിയമനത്തിനായി നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.

Story Highlights: waqf board psc pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here