Advertisement

ബോർഡിംഗ് പാസിന് പണം ഈടാക്കരുത്; വിമാന കമ്പനികൾക്കെതിരെ വ്യോമയാന മന്ത്രാലയം

July 21, 2022
Google News 2 minutes Read

ബോർഡിംഗ് പാസിന് പണം ഈടാക്കുന്ന വിമാന കമ്പനിക്കെതിരെ വ്യോമയാന മന്ത്രാലയം. ബോർഡിംഗ് പാസിന് പണം ഈടാക്കരുതെന്ന് വ്യോമയാന മന്ത്രാലയം നിർദേശം നൽകി. കൗണ്ടറിൽ ചെക്ക് ഇൻ ചെയ്യുന്നവരിൽനിന്ന് പണം ഈടാക്കുന്നത് ചട്ടവിരുദ്ധമായ നടപടിയാണ്. നിരക്കുകളുടെ പരിധിയിൽ ഉൾപ്പെടുത്താൻ പറ്റില്ലെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

യാത്രക്കാരിൽ നിന്ന് വിമാനക്കമ്പനികൾ അധിക തുക ഈടാക്കുന്നതായി MoCA (മിനിസ്ട്രി ഓഫ് സിവിൽ ഏവിയേഷൻ) യുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. അധിക തുക ഈടാക്കുന്നത് എയർക്രാഫ്റ്റ് റൂൾസ്, 1937 ലെ വ്യവസ്ഥകൾ പ്രകാരമുള്ള നിർദ്ദേശങ്ങൾക്കനുസൃതമല്ലെന്നും വ്യോമയാന മന്ത്രാലയം ഓർമപ്പെടുത്തി.

Read Also: കുടിശ്ശിക വരുത്തിയ ബസ്സുകളുടെ വാഹന നികുതി ഇൻഡിഗോ വിമാന കമ്പനി അടച്ചു തീർത്തു

Story Highlights: Airlines Can’t Charge Fee To Issue Boarding Pass At Check-In Counter: Centre

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here