കുടിശ്ശിക വരുത്തിയ ബസ്സുകളുടെ വാഹന നികുതി ഇൻഡിഗോ വിമാന കമ്പനി അടച്ചു തീർത്തു

കുടിശ്ശിക വരുത്തിയ ബസ്സുകളുടെ വാഹന നികുതി ഇൻഡിഗോ വിമാന കമ്പനി അടച്ചു തീർത്തു. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന 2 ബസ്സുകളുടെ നികുതിയാണ് അടച്ചത്. ( indigo busses due cleared )
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഫറൂക്കിൽ വച്ച് നികുതി അടയ്ക്കാത്തതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് ഇൻഡിഗോ എയർലൈൻ ബസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ മറ്റൊരു വാഹനത്തിന് കൂടി നികുതി കുടിശ്ശിക വരുത്തിയെന്ന് കണ്ടെത്തി. ചട്ടലംഘനം ചൂണ്ടികാണിച്ച് മോട്ടോർ വാഹനവകുപ്പ് കമ്പനിക്ക് നോട്ടീസയച്ചിരുന്നു. പിഴത്തുക ഉൾപ്പെടെ ഒരു വാഹനത്തിന് 41108 രൂപ വീതം ഇരുവാഹങ്ങളുടെയും കുടിശിക അടച്ച് തീർത്തെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത ബസ് അടുത്ത ദിവസം തന്നെ വിട്ടുകൊടുക്കും.
ഇ.പി ജയരാജനെതിരായ ഇൻഡിഗോയുടെ യാത്രാവിലക്കും ജയരാജൻറെ രൂക്ഷ വിമർശനങ്ങൾക്കും പിന്നാലെയായിരുന്നു മോട്ടോർ വാഹന വകുപ്പ് വിമാനമത്താവളങ്ങളിൽ സർവീസ് നടത്തുന്ന ഇൻഡിഗോ എയർലൈൻസിൻറെ ബസുകൾ സംബന്ധിച്ച് പരിശോധന നടത്തിയത്.
Story Highlights: indigo busses due cleared
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here