Advertisement

ചെസ് ഒളിമ്പ്യാഡ് ദീപശിഖ നാളെ തിരുവനന്തപുരത്ത്

July 21, 2022
Google News 1 minute Read

നാല്‍പ്പത്തിനാലാമത് ലോക ചെസ് ഒളിമ്പ്യാഡിന്റെ മുന്നോടിയായുള്ള ദീപശിഖാ പ്രയാണം നാളെ തിരുവനന്തപുരത്തെത്തും. രാവിലെ 9.30 ന് വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ഗ്രാന്‍ഡ് മാസ്റ്റര്‍ വിഷ്ണു പ്രസന്ന കൈമാറുന്ന ദീപശിഖ തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസയില്‍ നിന്നും മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങും.

വി.കെ പ്രശാന്ത് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം, സംസ്ഥാന കായിക-യുവജനകാര്യ ഡയറക്ടറേറ്റ്, നെഹ്‌റു യുവകേന്ദ്ര, ചെസ് അസോസിയേഷന്‍ കേരള, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍, ലക്ഷ്മിബായ് നാഷണല്‍ കോളജ് ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, നാഷണല്‍ സര്‍വീസ് സ്‌കീം തുടങ്ങിയവയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി ഒരുക്കിയിരിക്കുന്നത്. ജൂലൈ 28 മുതല്‍ തമിഴ്‌നാട്ടിലെ മഹാബലി പുരത്താണ് ഫിഡെ ലോക ചെസ് ഒളിമ്പ്യാഡ് നടക്കുന്നത്.

Story Highlights: Chess Olympiad torch relay

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here