പ്രഥമം ദ്രൗപദി; ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു

ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാവും. മുര്‍മുവിനെ തെരഞ്ഞെടുത്തതായി രാജ്യസഭാ സെക്രട്ടറിയും റിട്ടേണിംഗ് ഓഫീസറുമായ പി.സി.മോദി പ്രഖ്യാപിച്ചു. ഗോത്ര വർഗത്തിലെ ആദ്യ രാഷ്ട്രപതിയാണ് ദ്രൗപദി മുര്‍മു. മൂന്നാം വട്ട വോട്ടെണ്ണലിന്റെ ഫല സൂചനകൾ പുറത്തുവന്നപ്പോൾ മുർമുവിന് ലഭിച്ച വോട്ടിന്റെ മൂല്യം കേവല ഭൂരിപക്ഷം പിന്നിട്ടിരുന്നു.
2824 വോട്ടുമായി ഉജ്വല വിജയമാണ് ദ്രൗപദി മുര്‍മു നേടിയത്. 6,76, 803 വോട്ടുമൂല്യമാണ് ദ്രൗപദി മുര്‍മുവിന് ലഭിച്ചത്. ദ്രൗപദി മുർമുവിനായി വ്യാപക ക്രോസ് വോട്ടിംഗ് നടന്നിരുന്നു . 17 എംപിമാരും 104 എംഎൽഎമാരും ദ്രൗപദി മുർമുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തു. രാവിലെ 11 മണി മുതലാണ് വോട്ടുകൾ എണ്ണിത്തുടങ്ങിയത്. തുടക്കം മുതൽ ദ്രൗപദി മുർമു വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു.
ആകെ 4025 എംഎൽഎമാർക്കും 771 എംപിമാർക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎൽഎമാരും വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പിന് മുൻപേ തന്നെ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിൻറെ വിജയം എൻഡിഎ ഉറപ്പിച്ചിരുന്നു.
Story Highlights: Draupadi Murmu becomes 15th President of India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here