Advertisement

ചൈനയിലെ വ്യാപാര അന്തരീക്ഷത്തിൽ ആശങ്ക അറിയിച്ച് യൂറോപ്യൻ യൂണിയൻ

July 21, 2022
Google News 2 minutes Read

ചൈനയിലെ വ്യാപാര അന്തരീക്ഷത്തിൽ ആശങ്ക അറിയിച്ച് യൂറോപ്യൻ യൂണിയൻ. ചൈനയിൽ വർധിച്ചു വരുന്ന രാഷ്‌ട്രീയ വൽക്കരണത്തിലും യുക്രൈൻ -റഷ്യൻ യുദ്ധത്തിലും ഇയു എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വൽഡിസ് ഡോംബ്രോവ്‌സ്‌കിസ് ആശങ്ക ഉന്നയിച്ചു. ഒൻപതാമത് സാമ്പത്തിക വ്യാപാര ചർച്ചയിലാണ് ( എച്ച്ഇഡി) അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരത്തിൽ ആശങ്കകൾ വർധിക്കുന്ന സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ കമ്പനികൾ രാജ്യത്ത് നിലവിലുള്ള പ്രവർത്തനങ്ങളും നിക്ഷേപങ്ങളും പുനപരിശോധിക്കുമെന്ന് ഇയു വ്യക്തമാക്കി.

യൂറോപ്യൻ യൂണിയനും ചൈനയും പ്രധാന വ്യാപാര പങ്കാളികളാണ്. 2021 ൽ ഇയുവിന്റെ ചരക്ക് കയറ്റുമതിയിൽ മൂന്നാമത്തെ വലിയ പങ്കാളിയാണ് ചൈന. കൊവിഡ് മഹാമാരി വിതരണമേഖലയിൽ സൃഷ്ടിച്ച തടസങ്ങൾ, ആഗോള സാമ്പത്തിക പ്രതിസന്ധികൾ, യുക്രൈനിലെ റഷ്യൻ അധിനിവേശം തുടങ്ങിയവ ചർച്ചയിൽ ഉന്നയിച്ചു. സാമ്പത്തിക സേവനങ്ങളിലെ സഹകരണം, ഊർജ്ജമേഖലയിലെ പ്രതിസന്ധികൾ എന്നിവയിൽ ഉഭയകക്ഷി ചർച്ചയും സംഘടിപ്പിച്ചു.

Read Also: 2023ൽ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും; യുഎൻ റിപ്പോർട്ട്

യുക്രൈൻ യുദ്ധം ആഗോള തലത്തിൽ സമ്പദ്ഘടനയെയും സുരക്ഷയെയും ബാധിക്കുന്നുണ്ടെന്ന് ഡോംബ്രോവ്‌സ്‌കിസ് ചൂണ്ടിക്കാട്ടി. യൂറോപ്യൻ യൂണിയനും ചൈനയുമായി സന്തുലിതമായ വ്യാപാരവും നിക്ഷേപവും നിലനിർത്തണമെങ്കിൽ തുടർച്ചയായ ഇടപെടലുകൾ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Story Highlights: European Union on China’s trade sector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here