Advertisement

നീറ്റ് പരീക്ഷയ്ക്ക് അടിവസ്ത്രം അഴിപ്പിച്ച കേസ് ; 7 പ്രതികൾക്ക് ജാമ്യം

July 21, 2022
Google News 1 minute Read
kollam neet exam issue 7 convicts got bail

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ ഏഴ് പ്രതികൾക്ക് ജാമ്യം. കടയ്ക്കൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

കേളജിലെ മൂന്ന് സുരക്ഷാ ഏജൻസി ജീവനക്കാർക്കും രണ്ട് ശുചീകരണ ജീവനക്കാർക്കും, ഇന്ന് അറസ്റ്റിലായ രണ്ട് അധ്യാപകർക്കുമാണ് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ദിവസമാണ് കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷ എഴുതിച്ചത്. തുടർന്ന് വലിയ മാനസിക സമ്മർദത്തിലായിരുന്നു വിദ്യാർത്ഥിനികൾ. തുടർന്ന് നിരവധി പേരാണ് നടപടിക്കെതിരെ രം​ഗത്ത് വന്നത്. മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിരുന്നു.

Story Highlights: kollam neet exam issue 7 convicts got bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here