രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ദ്രൗപതി മുര്‍മു മുന്നില്‍

രാജ്യത്തന്റെ 15-ാം രാഷ്‌ട്രപതി തെരെഞ്ഞടുപ്പിന്റെ വെട്ടെണ്ണൽ അവസാനഘട്ടത്തിൽ. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവാണ് മുന്നില്‍. ദ്രൗപദി മുര്‍മുവിന് 540 എംപിമാരുടെ പിന്തുണ ലഭിച്ചെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. 3,78,000 ആണ് മുര്‍മുവിന് ലഭിച്ചിരിക്കുന്ന വോട്ടുകളുടെ മൂല്യം. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് യശ്വന്ത് സിന്‍ഹയ്ക്ക് 208 പാര്‍ലമെന്റംഗങ്ങളുടെ പിന്തുണയാണുള്ളത്.(presidential election live droupadi murmu surges ahead)
1,45,600 ആണ് സിന്‍ഹയ്ക്ക് ലഭിച്ച വോട്ടുകളുടെ മൂല്യം. രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി മോദിയാണ് ഇരുവർക്കും ലഭിച്ച എംപിമാരുടെ വോട്ട് വിവരങ്ങൾ പുറത്തുവിട്ടത്. രാവിലെ 11 മണി മുതലാണ് വോട്ടുകൾ എണ്ണിത്തുടങ്ങിയത്. ആരംഭം മുതൽ മുർമു വ്യക്തമായ ഭൂരിപക്ഷം നിലനിർത്തിയിരുന്നു.
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഗോത്രവിഭാഗ പശ്ചാത്തലത്തില്‍ നിന്ന് പ്രസിഡന്റ് പദവിയിലെത്തിയ ആദ്യ വ്യക്തിയെന്ന ചരിത്രം രചിക്കപ്പെടും. നിലവിലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കും. പുതിയ രാഷ്ട്രപതി ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും.
Story Highlights: presidential election live droupadi murmu surges ahead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here