Advertisement

‘കാലിന് പരിക്കേറ്റെങ്കിലും വലിയ ഒരു ദുരന്തത്തിൽ നിന്നാണ് തന്നെ ആ പയ്യൻ രക്ഷിച്ചത്’; ഓർമ്മ പങ്കുവെച്ച് സീമ

July 21, 2022
Google News 2 minutes Read

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സീമ. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ മാറ്റമില്ലാതെ തുടരുന്ന അഭിനേത്രി. വിശേഷണങ്ങൾ എത്ര നൽകിയാലും മതിവരില്ല സീമ എന്ന നടിയ്ക്ക്. ഇപ്പോൾ സീമ ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ അതിഥിയായി എത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. എപ്പിസോഡിൽ കളി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് നടന്ന ഒരു അപകടത്തെ പറ്റിയാണ് സീമ പങ്കുവെച്ചത്. ചിത്രത്തിൽ സീമ ബുള്ളറ്റ് ഓടിക്കുന്ന ഒരു സീനുണ്ടായിരുന്നു. ഒരു പക്ഷെ മലയാള സിനിമയിൽ ആദ്യമായിട്ടായിരുന്നു ഒരു നടി സിനിമയിൽ ബുള്ളറ്റ് ഓടിക്കുന്നത്. അതിനായി പ്രത്യേക പരിശീലനവും സീമ നേടിയിരുന്നു.

പരിശീലന സമയത്ത് ഇടത് ഭാഗത്ത് ക്ലച്ചും വലത് ഭാഗത്ത് ബ്രേക്കുമുള്ള ബുള്ളറ്റായിരുന്നു നടിക്ക് നൽകിയത്. അതിൽ വളരെ നന്നായി തന്നെ സീമ പരിശീലനം ചെയ്യുകയും ചെയ്‌തു. എന്നാൽ ഷൂട്ടിങ്ങിന് ഇടത് ഭാഗത്ത് ബ്രേക്കും വലത് ഭാഗത്ത് ക്ലച്ചുമുള്ള ബൈക്കായിരുന്നു സീമയ്ക്ക് നൽകിയത്. അതിനാൽ തന്നെ ഓടിച്ചു തുടങ്ങി അൽപസമയത്തിനകം സീമയ്ക്ക് ബൈക്കിന് മേലുള്ള നിയന്ത്രണം നഷ്‌ടമായി. ഒടുവിൽ ബൈക്ക് ഒരു മരത്തിൽ ഇടിക്കുമെന്ന അവസ്ഥ വന്നു.

എന്നാൽ കൃത്യമായ സമയത്ത് ഒരു പയ്യൻ വന്ന് ബൈക്കിൽ തട്ടുകയും മരത്തിൽ ഇടിക്കുന്നത് ഒഴിവാക്കുകയും ചെയ്‌തുവെന്നാണ് സീമ പറയുന്നത്. കാലിന് പരിക്കേറ്റെങ്കിലും വലിയ ഒരു ദുരന്തത്തിൽ നിന്നാണ് തന്നെ ആ പയ്യൻ രക്ഷിച്ചതെന്നാണ് സീമ പറയുന്നത്. തന്റെ ഷൂട്ടിംഗ് ഉണ്ടെന്നറിഞ്ഞ് തന്നെ കാണാനെത്തിയ ഒരു ആരാധകനായിരുന്നു പയ്യനെന്നും സീമ ഓർത്തെടുത്തു. മെക്കാനിക്കായ ആ പയ്യനാണ് വലിയ ഒരപകടം ആ ദിവസം ഒഴിവാക്കിയതെന്നും സീമ കൂട്ടിച്ചേർത്തു.

Story Highlights: seema about a fan rescuing her from an accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here