Advertisement

പാല്‍ ഉത്പന്നങ്ങളുടെ ജിഎസ്ടി; ‘ബിജെപി കൃഷ്ണഭക്തരെ വേദനിപ്പിക്കുന്നു’വെന്ന് അഖിലേഷ് യാദവ്

July 22, 2022
Google News 3 minutes Read
BJP hurt Krishna devotees by imposing GST on milk products says akhilesh yadav

പാല്‍ ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പാലുത്പന്നങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതിലൂടെ ബിജെപി കൃഷ്ണഭക്തരെ വേദനിപ്പിക്കുകയാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ജൂലൈ 18 മുതല്‍ പായ്ക്ക് ചെയ്ത തൈര്, ലസ്സി, പനീര്‍, മോര് എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ 5 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് എസ്പി അധ്യക്ഷന്റെ പ്രതികരണം.(BJP hurt Krishna devotees by imposing GST on milk products says akhilesh yadav)

പാലുത്പന്നങ്ങള്‍ക്ക് പുറമേ പായ്ക്ക് ചെയ്തതും ലേബല്‍ ചെയ്തതുമായ അരി, മൈദ, ഗോതമ്പ് എന്നിവയ്ക്കും ജിഎസ്ടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജന്മാഷ്ടമിക്ക് ഒരു മാസം മുന്‍പാണ് കൃഷ്ണഭക്തരെ ദ്രോഹിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പാലിനും മോരിനുമൊക്കെ ജിഎസ്ടി ചുമത്തുന്നത്. പാലിനെ കുറിച്ചുള്ള പഴമൊഴികള്‍ക്കും ഇനി ജിഎസ്ടി ഉണ്ടാകുമോ എന്നാണ് അവര്‍ ചോദിക്കുന്നതെന്നും എസ് പി നേതാവ് പരിഹസിച്ചു.

Read Also: ഇന്ന് മുതൽ പുതിയ ജിഎസ്ടി നിരക്ക്; ഏതൊക്കെ വസ്തുക്കൾക്ക് വില കൂടും/ കുറയും ?

പാല്‍, മോര്, തൈര്, ലെസി, പനീര്‍, തേന്‍, പഞ്ചസാര, ശര്‍ക്കര, അരി, ഗോതമ്പ്, കരിക്ക് വെള്ളം, അരിപ്പൊടി, സോളാര് വാട്ടര്‍ ഹീറ്റര്‍, ലെതര്‍, പ്രിന്റഡ് മാപ്പുകള്‍, അറ്റലസ്, ബാങ്ക് ചെക്ക്, മഷി തുടങ്ങിയവയാണ് ജിഎസ്ടി പുതുതായി ഏര്‍പ്പെടുത്തിയ ഉത്പ്പന്നങ്ങളുടെ ലിസ്റ്റില്‍ വരുന്നത്.

Story Highlights: BJP hurt Krishna devotees by imposing GST on milk products says akhilesh yadav

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here