ബോംബ് ഭീഷണി; പട്‌നയില്‍ ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് ബിഹാറിലെ പട്‌നയില്‍ ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ഒരു യാത്രക്കാരന്‍ തന്നെയാണ് താന്‍ ബോംബുമായാണ് വിമാനത്താവളത്തില്‍ എത്തിയതെന്ന് പറഞ്ഞത്. തുടര്‍ന്ന് ഇന്‍ഡിഗോയുടെ 6E2126 വിമാനം ലാന്‍ഡ് ചെയ്യിപ്പിക്കുകയായിരുന്നു. യാത്രക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഉടന്‍ തന്നെ മാറ്റി.(indigo flight grounded in patna after bomb threat)
Read Also: മർദ്ദ വ്യത്യാസം; ദുബായ്-കൊച്ചി എയർ ഇന്ത്യ വിമാനം മുംബൈയിൽ ഇറക്കി
ബോംബ് ഭീഷണിയര്‍ത്തിയ യാത്രക്കാരെ വിമാനത്താവളത്തില്‍ തന്നെ ആദ്യം തടഞ്ഞുവച്ചു. ഋഷി ചന്ദ് സിംഗ് എന്നയാളാണ് ഇതെന്നാണ് തിരിച്ചറിഞ്ഞത്. ബോംബ് സ്‌ക്വാഡും ഉടന്‍ സ്ഥലത്തെത്തിയെങ്കിലും അപകടമുള്ള ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്നതായി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് വിമാനം പുറപ്പെടുക.
Story Highlights: indigo flight grounded in patna after bomb threat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here