‘കൊവിഡില്‍ നിന്ന് വേഗം സുഖം പ്രാപിക്കട്ടെ’; ജോ ബൈഡനോട് മോദി

യുഎസ് പ്രസിഡന്റ് ജോ ബൈഡന് കൊവിഡ് പോസിറ്റിവ് ആണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ രോഗമുക്തനാകാന്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബൈഡന്‍ വേഗം രോഗമുക്തി നേടാന്‍ ആശംസിക്കുന്നുവെന്നും അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും നരേന്ദ്രമോദി ട്വീറ്റില്‍ പറഞ്ഞു.(narendra modi wishes joe biden speedy recovery from covid positive )
My best wishes to @POTUS @JoeBiden for a quick recovery from COVID-19, and prayers for his good health.
— Narendra Modi (@narendramodi) July 21, 2022
ബൈഡന് കൊവിഡ് ടെസ്റ്റില്‍ പോസിറ്റിവായെന്നും നേരിയ രോഗലക്ഷണങ്ങള്‍ പ്രകടമാണെന്നും വൈറ്റ് ഹൗസ് ആണ് ഔദ്യോഗികമായി അറിയിച്ചത്. 79 വയസാണ് ബൈഡന്റെ പ്രായം. കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ബൈഡന്‍, രണ്ട് തവണ ബൂസ്റ്റര്‍ വാക്‌സിനും സ്വീകരിച്ചിരുന്നു.
Read Also:ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ തന്ന; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
കൊവിഡ് പോസിറ്റിവായതോടെ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയായിരുന്നു ജോ ബൈഡന്‍. ഐസൊലേഷന്‍ സമയത്തും ബൈഡന്‍ ചുമതലകളെല്ലാം തമന്നെ നിര്‍വഹിക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
Story Highlights: narendra modi wishes joe biden speedy recovery from covid positive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here