Advertisement

“മാരാ നീ ജയിച്ചിട്ടെൻ” സൂര്യയ്‌ക്കൊപ്പം അവാർഡ് പങ്കിടാനായതിൽ സന്തോഷം; അജയ് ദേവ്ഗൺ

July 22, 2022
Google News 3 minutes Read

68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിച്ചു, ഈ വർഷത്തെ മികച്ച നടനുള്ള പുരസ്‌കാരം സൂര്യയും അജയ് ദേവ്ഗണുമാണ് പങ്കിട്ടത്.സൂരറൈ പോട്രു, തൻഹാജി: ദി അൺസങ് വാരിയർ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം.ദേശീയ അവാർഡ് ലഭിച്ചതിന് ശേഷമായിരുന്നു അജയ് ദേവ്ഗഗണിന്റെ പ്രതികരണം.(national awards 2022 happy to win with suriya says ajay devgn)

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

“68-ാമത് ദേശീയ അവാർഡിൽ തൻഹാജി-ദ അൺസങ് വാരിയർ എന്ന ചിത്രത്തിന് മികച്ച നടനുള്ള അവാർഡ് നേടിയതിൽ ഞാൻ സന്തോഷിക്കുന്നു, ഒപ്പം സൂരറൈ പോട്രുവിലൂടെ അവാർഡ് നേടിയ സൂര്യയ്‌ക്കൊപ്പം അവാർഡ് പങ്കിടാനായതിൽ സന്തോഷം. എല്ലാവരോടും ഞാൻ നന്ദി പറയുന്നു. എന്റെ എല്ലാ ക്രിയേറ്റീവ് ടീമും പ്രേക്ഷകരും ആരാധകരും. അവരുടെ അനുഗ്രഹങ്ങൾക്ക്, എന്റെ മാതാപിതാക്കളോടും സർവശക്തനോടും ഞാൻ നന്ദി രേഖപ്പെടുത്തുന്നു. മറ്റെല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ, ”- അജയ് ദേവ്ഗൺ പ്രതികരിച്ചു.

മികച്ച നടനുള്ള വിഭാഗത്തിൽ അജയ് ദേവ്ഗണിന്റെ മൂന്നാമത്തെ പുരസ്കാരമാണിത്. സഖ്ം (1998), ദി ലെജൻഡ് ഓഫ് ഭഗത് സിംഗ് (2002) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്. ഓം റൗത്ത് സംവിധാനം ചെയ്ത് അജയ് ദേവ്ഗൺ, ഭൂഷൺ കുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച തൻഹാജിയിൽ കാജോൾ, സെയ്ഫ് അലി ഖാൻ, പങ്കജ് ത്രിപാഠി, ശരദ് കേൽക്കർ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

Story Highlights: national awards 2022 happy to win with suriya says ajay devgn

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here