Advertisement

ബംഗാള്‍ ജനതയുടെ നിശ്ചയദാര്‍ഢ്യം ബിജെപിയെ തുടച്ചുനീക്കും; മമതാ ബാനര്‍ജി

July 22, 2022
Google News 3 minutes Read
people will eliminate bjp in 2024 election says mamata banerjee

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാളിലെ ജനങ്ങളുടെ ദൃഡനിശ്ചയം കൊണ്ട് ബിജെപിയെ തെരഞ്ഞെടുപ്പില്‍ തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. ടിഎംസിയുടെ രക്തസാക്ഷിത്വദിന പരിപാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് കൊല്‍ക്കട്ടയില്‍ സംസാരിക്കുകയായിരുന്നു അവര്‍.(people will eliminate bjp in 2024 election says mamata banerjee)

‘2024ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിയെ തുടച്ചുനീക്കും. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നും അവര്‍ പറഞ്ഞു. ജിഎസ്ടി വര്‍ധിപ്പിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച ബംഗാള്‍ മുഖ്യമന്ത്രി, നിത്യോപയോഗ സാധനങ്ങളായ അരി ഉള്‍പ്പെടെയുള്ളവയ്ക്ക് 5 % ജിഎസ്ടി പുതുതായി ഏര്‍പ്പെടുത്തിയതിനെ കുറ്റപ്പെടുത്തി.

‘കേന്ദ്ര ഏജന്‍സികളെ താന്‍ ഭയപ്പെടുന്നില്ല. മഹാരാഷ്ട്രയ്ക്ക് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി ഇതര സര്‍ക്കാരുകളെയാണ് അവര്‍ ലക്ഷ്യമിടുന്നത്. പക്ഷേ എന്ത് സംഭവിച്ചാലും പശ്ചിമ ബംഗാളിലെ തകര്‍ക്കാന്‍ ബിജെപിക്കാവില്ല. തൃണമൂല്‍ കോണ്‍ഗ്രസ് എന്ന ഒരു പാര്‍ട്ടിയെ മാത്രമേ രാജ്യത്ത് താന്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നുള്ളൂ’. ടിഎംസി നേതാവ് കൂട്ടിച്ചേര്‍ത്തു.

Read Also: രാജ്യം കണ്ട സാമൂഹ്യ വിപ്ലവം; ദ്രൗപദി മുര്‍മുവിന്റെ വിജയത്തെ കുറിച്ച് വി. മുരളീധരന്‍

ബംഗാളിന് അവകാശപ്പെട്ട ഫണ്ട് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അനുവദിച്ചില്ലെങ്കില്‍ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മമത വ്യക്തമാക്കി. പുതിയ ചരിത്രങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ബിജെപി യഥാര്‍ത്ഥ ചരിത്രത്തെ തുടച്ചുനീക്കുക കൂടിയാണ് ചെയ്യുന്നത്. ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് ബിജെപിയുടേത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് എല്ലാവര്‍ക്കും കൂടി വേണ്ടിയാണ്. മമത പറഞ്ഞു.

Story Highlights: people will eliminate bjp in 2024 election says mamata banerjee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here