Advertisement

ക്വാറി മാഫിയ ക്ഷേത്രം തകര്‍ത്തു എന്ന് ആരോപണം: ഉഴമലയ്ക്കല്‍ പഞ്ചായത്ത് വാര്‍ഡുകളില്‍ പ്രാദേശിക ഹര്‍ത്താല്‍

July 22, 2022
Google News 2 minutes Read

തിരുവനന്തപുരം ഉഴമലയ്ക്കല്‍ പഞ്ചായത്ത് വാര്‍ഡുകളില്‍ ഇന്ന് പ്രാദേശിക ഹര്‍ത്താല്‍. മങ്ങാട്ടുപാറയിലെ തമ്പുരാന്‍ ക്ഷേത്രം ക്വാറി മാഫിയ തകര്‍ത്തു എന്നാരോപിച്ചാണ് ഹര്‍ത്താല്‍. കുളപ്പട, കുര്യാത്തി,വാലുക്കോണം, ചക്രപാണിപുരം, അയ്യപ്പന്‍കുഴി വാര്‍ഡുകളിലാണ് ഹര്‍ത്താല്‍. മങ്ങാട്ടുപാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ നടക്കുക. ക്വാറിക്കായി അനുവദിച്ച എന്‍ഒസി സര്‍ക്കാര്‍ റദ്ദാക്കിയെങ്കിലും ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടുകയായിരുന്നു. ഇന്നലെ രാത്രി വൈകിയും വലിയ പ്രതിഷേധമാണ് മങ്ങാട്ടുപാറയില്‍ ഉണ്ടായത്. (strike in thriuvananthapuram uzhumalaykkal panjayat)

Story Highlights: strike in thriuvananthapuram uzhumalaykkal panjayat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here