ഇതില്‍ നിങ്ങള്‍ക്കെന്താണ് കാര്യം?; മുകേഷ് അംബാനിയുടെ സുരക്ഷ പിന്‍വലിക്കണമെന്ന ഹര്‍ജിയില്‍ ചോദ്യങ്ങളുമായി സുപ്രിംകോടതി

വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും മുംബൈയില്‍ നല്‍കിയ സുരക്ഷ തുടരണമെന്ന് സുപ്രിംകോടതി ഉത്തരവ്. ത്രിപുര ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രിംകോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചണ് വിധി പ്രഖ്യാപിച്ചത്. (supreme court raise questions petition to withdraw mukesh ambani’s security)
മുകേഷ് അംബാനിക്ക് സുരക്ഷ നല്‍കുന്നത് തുടരണമെന്ന് വ്യക്തമാക്കിയ കോടതി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചതിനെ രൂക്ഷമായി ചോദ്യം ചെയ്തു.
ഹര്‍ജിക്കാരന്റെ അഭിഭാഷകന്റെ നേരെ ചോദ്യങ്ങള്‍ ചോദിച്ച കോടതി, രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇക്കാര്യത്തില്‍ ഹര്‍ജിക്കാരന്റെ സ്ഥാനം എന്താണെന്നും എന്തിനാണ് അംബാനിയുടെ സുരക്ഷയെക്കുറിച്ച് വിഷമിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. സര്‍ക്കാര്‍ ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിക്കും. മറ്റൊരാളുടെ സുരക്ഷയുടെ കാര്യത്തില്‍ എന്തിനാണിടപെടുന്നതെന്നും കോടതി ചോദിച്ചു.
Read Also: മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും ധനികൻ; സമ്പന്നരുടെ പട്ടിക പുറത്ത് വിട്ട് ബ്ലൂംബ്‌സ്ബർഗ്
സര്‍ക്കാര്‍ നല്‍കുന്ന സുരക്ഷയ്ക്ക് അംബാനി കുടുംബം തന്നെയാണ് ചിലവ് വഹിക്കുന്നതെന്ന് പറഞ്ഞ കോടതി, അക്കാരണത്താല്‍ തന്നെ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. ബികാഷ് സാഹ എന്ന വ്യക്തി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നിര്‍ദേശം.
Story Highlights: supreme court raise questions petition to withdraw mukesh ambani’s security
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here