Advertisement

ഡൽഹിയിൽ ഫ്രിഡ്ജിനകത്ത് 50 കാരന്റെ മൃതദേഹം

July 23, 2022
Google News 2 minutes Read
delhi dead body found in fridge

ഡൽഹിയിൽ റെഫ്രിജറേറ്ററിന് അകത്ത് നിന്നും 50 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി. സാകിർ എന്നയാളാണ് കൊല്ലപ്പെട്ടത്. ( delhi dead body found in fridge )

വടക്കൻ ഡൽഹിയിലെ ഗൗതം പുരിയിലാണ് സംഭവം. ബന്ധുവിനെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന പരാതിയുമായി ഒരു യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാകിറിനെ വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

Read Also: ഭാര്യയ്ക്ക് അവിഹിതമുള്ളതായി സംശയം, ഭർത്താവ് യുവതിയെ കുത്തിക്കൊന്നു

ഭാര്യയും മക്കളുമായി പിരിഞ്ഞ സാകിർ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. കൊലപാതകത്തിൽ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.

Story Highlights: delhi dead body found in fridge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here