Advertisement

തെക്കൻ ഇറാനിൽ ഭൂചലനം; ഗൾഫ് മേഖലയിലും പ്രകമ്പനം

July 23, 2022
Google News 1 minute Read

തെക്കൻ ഇറാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി. തുറമുഖ പട്ടണമായ ബന്ദർ അബ്ബാസിനടുത്താണ് പ്രഭവ കേന്ദ്രം. ഗൾഫ് മേഖലയിലും പ്രകമ്പനം അനുഭവപ്പെട്ടു. ദുബായ് ഷാർജ അജ്മാൻ എന്നിവിടങ്ങളിലും നേരിയ ഭൂചലനം രേഖപ്പെടുത്തി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.

ബന്ദർ അബ്ബാസ് നഗരത്തിന് 103 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. മെയ് 31 മുതൽ ഇതേ പ്രദേശത്ത് തുടർച്ചയായ ഭൂചലനങ്ങൾ അനുഭവപ്പെടുകയാണ്. കഴിഞ്ഞ വർഷം നവംബറിൽ ഹോർമോസ്ഗാൻ പ്രവിശ്യയിൽ 6.4, 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരാൾ മരിച്ചിരുന്നു.

2003-ൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ബാം നഗരം തകർന്നു. 26,000 പേർ മരിച്ചു. 2017ൽ ഇറാനും ഇറാഖിനും ഇടയിലുള്ള അതിർത്തി മേഖലയിൽ റിക്ടർ സ്‌കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 600 പേർ കൊല്ലപ്പെടുകയും 9,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Story Highlights: Earthquake shakes southern Iran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here