Advertisement

വിവാഹപ്പന്തലിലേക്ക് ആഞ്ഞടിച്ച് രാക്ഷസത്തിര; ഭയന്നുവിറച്ച് കാഴ്ചക്കാർ…

July 23, 2022
Google News 1 minute Read

വിവാഹ പന്തലിലേക്ക് ഒരു ഭീമൻ തിര ആഞ്ഞടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. യുഎസിലെ ഹവായിയിൽ വെച്ച് നടന്ന വിവാഹച്ചടങ്ങാണ് ഭീമൻ രാക്ഷസ തിര അലങ്കോലമാക്കുന്നത്. ഹവായിയിലെ കൈല്വ കോനയിലുള്ള ഹുയ്ഹി പാലസ് എന്ന മേഖലയിൽ വിവാഹച്ചടങ്ങിനെത്തിയവർ ഈ ഭീമൻ തിരയെ കണ്ട് ഞെട്ടിത്തരിച്ചു. ആദ്യം കടലിലേക്കു നോക്കിനിൽക്കുന്നതും പ്രക്ഷുബ്ധമായ കടലിൽ തിര രൂപം കൊള്ളുന്നതും പിന്നീട് ആ രാക്ഷസത്തിര തീരത്തേക്ക് ആഞ്ഞടിക്കുന്നതും വീഡിയോയിൽ കാണാം.

24 അടി വരെ പൊക്കത്തലാണ് തിര രൂപം കൊണ്ടത്. സുനാമിയാണോ ഇതെന്ന് വരെ ആളുകൾ പേടിച്ചു. പങ്കെടുക്കാനെത്തിവർക്കാർക്കും തന്നെ പരിക്കുകളൊന്നും പറ്റിയില്ല. ഭക്ഷണം വിളമ്പുന്ന സ്ഥലം ഉൾപ്പെടെ വെള്ളത്തിൽ നശിച്ചു പോയെങ്കിലും വിവാഹത്തിനായി കൊണ്ടുവന്ന കേക്ക് മാത്രം നശിച്ചില്ല. കഴിഞ്ഞ പത്തുവർഷത്തിനിടെ ആദ്യമായാണ് ഇത്രയും വലിയ തിര ഹവായ്ക്കു സമീപമുള്ള തീരക്കടലിൽ രൂപം കൊള്ളുന്നത്. ചരിത്രത്തിൽ അപൂർവമായാണ് ഇങ്ങനെയൊരു പ്രതിഭാസം. ഹവായ് ബിഗ് വേവ് എന്നാണ് ഇത് അറിയപ്പെടുന്നു.

പസിഫിക് സമുദ്രത്തിൽ രൂപം കൊണ്ട ഡാർബി എന്ന ചുഴലിക്കാറ്റിന്റെ ഫലമായാണ് ഇത്രയും വലിയ തിരകൾ കടലിൽ രൂപം കൊണ്ടത്. ഹവായ് ദ്വീപിനു സമീപമെത്തിയതോടെ ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ചെങ്കിലും കാറ്റിന്‌റെ ശക്തിയാൽ കടൽ പ്രക്ഷുബ്ധായി മാറുകയും വൻ തിര ഉടലെടുക്കുകയുമായിരുന്നു. മധ്യ പസിഫിക് സമുദ്രത്തിൽ ഓരോ വർഷവും നാലു മുതൽ അഞ്ചു വരെ ചുഴലിക്കാറ്റുകൾ സംഭവിക്കാറുണ്ട്. ജൂൺ മുതൽ നവംബർ വരെയുള്ള സീസണിലാണ് ഇവയിൽ ഏറെയും സംഭവിക്കുന്നത്.

Story Highlights: huge waves crash through wedding in hawaii

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here