ചിന്തൻ ശിബിരം; നേതാക്കൾക്ക് വേണ്ടി ചെയ്യേണ്ടതെല്ലാം ചെയ്‌തു, വിട്ടുനിൽക്കുന്നതിൽ പ്രതികരിക്കാനില്ല; കെ സുധാകരൻ

കോണ്‍ഗ്രസിന്റെ നവ സങ്കല്‍പ് ചിന്തന്‍ ശിബിരത്തിൽ നിന്ന് നേതാക്കൾ വിട്ടു നിൽക്കുന്നതിൽ പ്രതികരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നേതാക്കൾക്ക് വേണ്ടി ചെയ്യേണ്ടതെല്ലാം ചെയ്‌തു. ചടങ്ങുകൾ നേതാക്കളെ അറിയിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. എന്നാൽ നേതാക്കൾ വിട്ടുനിൽക്കുന്നതിനെക്കുറിച്ച് അറിയില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.(k sudhakaran about chinthan shibir kozhikode)
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
കെപിസിസി പ്രസിഡണ്ട് കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് കോഴിക്കോട് നടക്കുന്ന ചിന്തന്‍ ശിബിരില്‍ മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും പങ്കെടുക്കാത്തതെന്നാണ് സൂചന. എന്നാല്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത, വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് ഇരു നേതാക്കളും എത്താത്തതെന്നും അതൊരു ബഹിഷ്‌കരണമല്ലെന്നും കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു.
കോണ്‍ഗ്രസിന്റെ നവ സങ്കല്‍പ് ചിന്തന്‍ ശിബിരത്തിന് അൽപ സമയത്തിനുള്ളിൽ കോഴിക്കോട് തുടക്കമാകും. പ്രസിഡന്റ് കെ.സുധാകരന്‍ പതാക ഉയര്‍ത്തും. പത്തുമണിക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സംഘടനാ നവീകരണം ഉള്‍പ്പടെയുള്ള അഞ്ച് റിപ്പോര്‍ട്ടുകളിന്‍മേല്‍ വിശദമായ ചർച്ച നടക്കും.
Story Highlights: k sudhakaran about chinthan shibir kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here