ഫോണിൽ സ്ക്രോൾ ചെയ്ത് ചിത്രങ്ങൾ കാണുന്ന കുരങ്ങന്മാർ; വൈറൽ വിഡിയോ…

മൃഗങ്ങളുടെയും പക്ഷികളുടെയും കൗതുകകരമായ നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. അങ്ങനെയൊരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
മനുഷ്യനുമായി വളരെയധികം സാമ്യമുള്ള ജീവിയാണ് കുരങ്ങുകൾ. ഒട്ടേറെ സാമ്യതകൾ ഈ രണ്ടു വിഭാഗവും പങ്കിടുന്നുണ്ട്. അത് തെളിയിക്കുന്ന ഒട്ടേറെ കാഴ്ചകളും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്. ഇപ്പോൾ, ഓൺലൈനിൽ വൈറലായ ഒരു വിഡിയോയിൽ, മൂന്ന് കുരങ്ങുകളുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മൂവരും ചേർന്ന് ഒരു സ്മാർട്ട്‌ഫോണിൽ സോഷ്യൽ മീഡിയയിലൂടെ സ്ക്രോൾ ചെയ്യുന്നത് കാണാം.
ട്വിറ്ററിലൂടെയാണ് വിഡിയോ വൈറലായി മാറിയത്. ഒരാൾ സ്മാർട്ട്‌ഫോൺ ഏതാനും കുരങ്ങുകൾക്ക് നേരെ നീട്ടുമ്പോൾ അവ സോഷ്യൽ മീഡിയയിലൂടെ സ്‌ക്രോൾ ചെയ്യുന്നതായി കാണാം. ഈ കാഴ്ച ഒരേ സമയം അതിശയിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യും. ഏതാനും നാളുകൾക്ക് മുൻപും ഇതേ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.
കുരങ്ങുകൾ, ലെമറുകൾ എന്നിവ മനുഷ്യന്റെ ബന്ധുക്കൾ എന്നാണ് വിശേഷിപ്പിക്കപ്പെടാറുള്ളത്. കഴിഞ്ഞ 60 ദശലക്ഷം വർഷങ്ങളായി ഒരു പൊതു പൂർവ്വികനിൽ നിന്ന് പരിണമിച്ചതിനാലാണ് ഇങ്ങനെ. ജനിതകപരമായും കുരങ്ങുകളുമായി സമാനമാണ് മനുഷ്യൻ. മനുഷ്യന്റെ ഡിഎൻഎ ശരാശരി 96% അവയുടെ ഡിഎൻഎയുമായി സാമ്യമുള്ളതാണ്. അതിനാൽ തന്നെ മനുഷ്യനെപ്പോലെ തന്നെ ഏകദേശം പെരുമാറാൻ കുരങ്ങുകൾക്ക് സാധിക്കും.
മനുഷ്യനെപ്പോലെ തന്നെ കുരങ്ങുകൾക്കും ഗന്ധത്തെക്കാൾ പ്രധാനമാണ് കാഴ്ച. മാത്രമല്ല, മൃഗങ്ങളിൽ കൈകൾകൊണ്ട് എന്തെങ്കിലും സാധനങ്ങൾ എടുക്കാൻ സാധിക്കുന്നത് അവയ്ക്കാണ്. മനുഷ്യനെപ്പോലെ ദീർഘായുസ്സും മന്ദഗതിയിലുള്ള വളർച്ചയും അവയുടെ മറ്റൊരു പ്രത്യേകതയാണ്.
Story Highlights: Monkeys scroll through social media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here