‘എൻ.ഡി.എ’ എന്നാൽ ‘നോ ഡാറ്റ അവൈലബിൾ’: കേന്ദ്രത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി

എൻ.ഡി.എ സർക്കാരിനെ പരിഹസിച്ച് രാഹുൽ ഗാന്ധി. മോദി സർക്കാരിന് ഉത്തരമോ ഉത്തരവാദിത്തമോ ഇല്ല. എൻ.ഡി.എ അർത്ഥമാക്കുന്നത് ‘നോ ഡാറ്റ അവൈലബിൾ’ എന്നാണെന്നും രാഹുൽ ആരോപിച്ചു. നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് രാഹുലിൻ്റെ ട്വീറ്റ്.
കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഓക്‌സിജൻ കിട്ടാതെ ആരും മരിച്ചിട്ടില്ല, പ്രക്ഷോഭത്തിൽ ഒരു കർഷകനും കൊല്ലപ്പെട്ടിട്ടില്ല, രാജ്യവ്യാപക ലോക്ക്ഡൗണിനിടെ കുടിയേറ്റക്കാർ മരണപ്പെട്ടിട്ടില്ല എന്ന് വരുത്തി തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഡാറ്റകൾ സൂക്ഷിക്കാത്തതെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
‘No Data Available’ (NDA) govt wants you to believe:
— Rahul Gandhi (@RahulGandhi) July 23, 2022
• No one died of oxygen shortage
• No farmer died protesting
• No migrant died walking
• No one was mob lynched
• No journalist has been arrested
No Data. No Answers. No Accountabilty. pic.twitter.com/mtbNkkBoXe
‘ആൾക്കൂട്ടാക്രമണത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ല, ഒരു മാധ്യമപ്രവർത്തകനെയും അറസ്റ്റ് ചെയ്തിട്ടില്ല’ എന്ന് പൗരന്മാർ വിശ്വസിക്കണമെന്ന് കേന്ദ്രം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. സർക്കാരിന് ഡാറ്റകളോ ഉത്തരങ്ങളോ ഉത്തരവാദിത്തമോ ഇല്ലെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
Story Highlights: “No Data Available” Government: Rahul Gandhi’s Jibe At Centre
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here