Advertisement

മരിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടും വാടക ഈടാക്കി ഹൗസിംഗ് അസോസിയേഷൻ; ഒടുവിൽ തെരഞ്ഞ് ചെന്നപ്പോൾ അസ്തികൂടം സോഫയിൽ

July 23, 2022
Google News 2 minutes Read
rent collected from woman who dead 2 year back

മരിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടും സ്ത്രീയിൽ നിന്ന് വാടക ഈടാക്കി ഹൗസിംഗ് അസോസിയേഷൻ. 58 കാരിയായ ഷീല സീലിയോൺ എന്ന സ്ത്രീയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീയുടെ അസ്തകൂടം ഫ്‌ളാറ്റിലെ സോഫയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ യു.കെയിലെ പീബോഡി ഹൗസിംഗ് സൊസൈറ്റി ക്ഷമാപണം നടത്തി. ( rent collected from woman who dead 2 year back )

2019 ഓഗസ്റ്റിലാണ് ഷീലയെ അവസാനമായി ജീവനോടെ കാണുന്നത്. അതിൽ പിന്നെ ആരും ഷീലയെ കണ്ടിട്ടില്ല. രണ്ട് വർഷമായി ഒരു വ്യക്തിയെ കുറിച്ച് യാതൊരു വിവരവും ഇല്ലാതിരുന്നിട്ടും അന്വേഷിക്കാത്തതിന് ഹൗസിംഗ് സൊസൈറ്റിയെ പൊലീസ് കുറ്റപ്പെടുത്തി.

ഷീല 2019 ലാണ് അവസാനമായി വാടക നൽകുന്നത്. തുടർന്നുള്ള വർഷങ്ങളിൽ വാടക ലഭിക്കാതിരുന്നതോടെ വീട്ടുടമ വാടകയ്ക്കായി നോട്ടസ് അയച്ചിരുന്നു.

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

ഷീല സീലിയണിന്റെ മരണകാരണം എന്തെന്ന് പോസ്റ്റുമോർട്ടത്തിൽ കൃത്യമായി കണ്ടെത്താൻ സാധിച്ചില്ല. ക്രോൺ രോഗബാധിതയായിരുന്നു ഷീലയെന്ന് മാത്രമാണ് അറിയാൻ കഴിയുന്ന വിവരം.

Story Highlights: rent collected from woman who dead 2 year back

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here