Advertisement

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 400 റൺസ്; ലാറയ്ക്കൊപ്പം ഇംഗ്ലീഷ് താരം: വിഡിയോ

July 23, 2022
Google News 2 minutes Read

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പുതുചരിത്രവുമായി ഇംഗ്ലീഷ് താരം. ഇംഗ്ലീഷ് കൗണ്ടി ടീമായ ഗ്ലാമോർഗൻ താരം സാം നോർത്തീസ്റ്റാണ് ചരിത്രപുസ്തകത്തിൽ തൻ്റെ പേര് രേഖപ്പെടുത്തിയത്. ഇതിഹാസ താരം ബ്രയാൻ ലാറയ്ക്ക് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 400 റൺസിനു മുകളിൽ സ്കോർ ചെയ്യുന്ന താരമെന്ന റെക്കോർഡ് സാം സ്വന്തം പേരിൽ കുറിച്ചു. ലെസ്റ്റർഷെയറിനെതിരായ പോരാട്ടത്തിലാണ് സാം നോർത്തീസ്റ്റ് ചരിത്രം തിരുത്തിയത്.

മത്സരത്തിൽ പുറത്താവാതെ 410 റൺസാണ് സാം അടിച്ചുകൂട്ടിയത്. 450 പന്തുകൾ നേരിട്ട താരം 45 ഫോറുകളും മൂന്ന് സിക്‌സും പായിച്ചു. കൗണ്ടിയിലെ ഏറ്റവും ഉയർന്ന സ്കോർ ഇപ്പോഴും ലാറയുടെ പേരിൽ തന്നെയാണ്. 1994ൽ വാർവിക്‌ഷെയറിനായി കളിച്ച ലാറ ഡുറം ടീമിനെതിരെ 501 റൺസെടുത്ത് പുറത്താവാതെ നിന്നു. രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിലും ലാറയ്ക്ക് തന്നെയാണ് റെക്കോർഡ്. 2004ൽ ഇംഗ്ലണ്ടിനെതിരെ 401 റൺസാണ് ലാറ കുറിച്ചത്.

സാമിൻ്റെ റെക്കോർഡ് പ്രകടനവും ദക്ഷിണാഫ്രിക്കൻ താരം കോളിൻ ഇൻഗ്രമിൻ്റെ സെഞ്ചുറിയും (139) കൂടി ചേർന്നപ്പോൾ ആദ്യ ഇന്നിംഗ്സിൽ ഗ്ലാമോർഗൻ 5 വിക്കറ്റ് നഷ്ടത്തിൽ 795 റൺസ് നേടി ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിംഗ്സിൽ ലെസ്റ്റർഷെയർ 584 റൺസാണ് നേടിയിരുന്നത്. രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ലെസ്റ്റർഷെയർ 9 വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് എടുത്തിരിക്കുന്നത്.

Story Highlights: sam northeast county cricket 410 runs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here