Advertisement

പണം വച്ച് ചീട്ടുകളി; പൊലീസുകാർക്ക് സസ്പെൻഷൻ

July 23, 2022
Google News 2 minutes Read

പണംവച്ച് ചീട്ടുകളിച്ചതിന് പിടിയിലായ എസ്.ഐയ്ക്കും പൊലീസുകാരനും സസ്പെൻഷൻ. എസ്.ഐ അനിലിനും സി.പി.ഒ അനൂപ് കൃഷ്ണനുമെതിരെയാണ് നടപടി. കുമ്പനാട് വച്ച് ചീട്ടുകളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഇവരുള്‍പെട്ട സംഘത്തെ പിടികൂടിയത്. (two policemen suspended over card play)

പത്തനംതിട്ട എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് എസ് കെ അനിൽ. പാലക്കാട് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് അനൂപ് കൃഷ്ണൻ. ഈ മാസം 16നാണ് കുമ്പനാട് നാഷണൽ ക്ലബിൽ നിന്ന് ചീട്ടുകളി സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് കുമ്പനാട് നാഷണൽ ക്ലബിൽ പരിശോധന നടന്നത്. സംഭവത്തിൽ 11 പേർ അറസ്റ്റിലാവുകയും പത്ത് ലക്ഷത്തിലധികം രൂപ പിടിച്ചെടുക്കുകയും ചെയ്തു. അറസ്റ്റിലായ 11 പേരിൽ രണ്ട് പൊലീസുകാരാണ് ഉണ്ടായിരുന്നത്. ഇന്നലെ വൈകിട്ടാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായത്.

Story Highlights: two policemen suspended over card play

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here