വെള്ളക്കെട്ടിൽ നിന്ന് നൃത്തച്ചുവടുകളുമായി ഒരു ഓട്ടോ ഡ്രൈവർ; വൈറലായി വിഡിയോ…

വളരെ കുഞ്ഞു കാര്യങ്ങളിൽ സന്തോഷിക്കുന്നവരുണ്ട് നമുക്ക് ചുറ്റും. ഒരു ചെറിയ സമ്മാനത്തിലോ ഒരു കണ്ടുമുട്ടലുകളോ ഇവരെ സന്തോഷിപ്പിച്ചേക്കാം. വളരെ പരിമിതമായ സാഹചര്യങ്ങളിൽ നമുക്കത് കണ്ടെത്താൻ സാധിക്കും. അങ്ങനെയൊരു കാഴ്ച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. എല്ലാവരെയുംസന്തോഷിപ്പിക്കുന്ന ഓർമകളിലേക്ക് തിരിച്ചു കൊണ്ടുപോകുന്ന ഒരു കാഴ്ച്ച. ഹാസ്യനടനായ സുനിൽ ഗ്രോവറിനെ ഇൻസ്റ്റാഗ്രാമിലാണ് രസകരമായ ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
മഴപെയ്ത് വെള്ളക്കെട്ടുള്ള തെരുവിന് നടുവിൽ ഒരു ഓട്ടോ ഡ്രൈവർ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. വെള്ളക്കെട്ടുള്ള ഒരു തെരുവിൽ നിന്നാണ് ഓട്ടോ ഡ്രൈവർ നൃത്തം ചെയ്യുന്നത്. വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയുമുള്ള അദ്ദേഹത്തിന്റെ ചുവടുകൾ ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. മഴയും വെള്ളകെട്ടുമൊക്കെ ആസ്വദിക്കുകയാണ് അദ്ദേഹം. ഓട്ടോയും വഴിയുടെ നടുക്കായി നിർത്തിയിട്ടിട്ടുണ്ട്.
വിഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. വെള്ളം നിറഞ്ഞ റോഡ് മനോഹരമായ ചുവടുകൾ കാണിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടഞ്ഞില്ല. അതേസമയം, അടുത്തിടെ ‘ ചിക്കു ബുക്കു റെയിലെ..’ എന്ന ഗാനത്തിലെ പ്രഭുദേവയുടെ കിടിലൻ നൃത്ത ചുവടുകൾ അവതരിപ്പിക്കുന്ന ഒരു വൃദ്ധന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയിരിക്കുകയാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here