Advertisement

“ഡ്രൈവിംഗ് കിടിലം”; ഹൈവേയിലൂടെ അനായാസം ട്രക്കോടിച്ച് യുവതി, വൈറലായി വീഡിയോ…

July 23, 2022
2 minutes Read

സ്ത്രീകൾ തങ്ങളുടെ കയ്യൊപ്പ് പഠിപ്പിക്കാത്ത മേഖലകൾ ഇന്ന് വളരെ ചുരുക്കമാണ്. എന്നിരുന്നാലും സ്ത്രീകൾക്ക് എത്തിപ്പെടാൻ പറ്റില്ലെന്ന് സമൂഹം കരുതുന്ന ഒട്ടേറെ തൊഴിലുകൾ ഉണ്ട്. ഇത്തരം കാഴ്ചപ്പാടുകൾക്ക് നേരെയുള്ള ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോ. തമിഴ്‌നാട് സ്വദേശിനിയായ ഒരു സ്ത്രീ ട്രെക്ക് ഓടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

വിഡിയോയിൽ ഒരു വനിതാ ട്രക്ക് ഡ്രൈവറുടെ ആത്മവിശ്വാസത്തോടെ അനായാസമായുള്ള ആ ഡ്രൈവിംഗ് മികവ് കണ്ടില്ലെന്ന് നടിക്കാനാകില്ല. ഐപിഎസ് ഓഫീസർ അവനീഷ് ശരൺ വീഡിയോ പങ്കുവെച്ചത്. വിഡിയോയിൽ തമിഴ്‌നാട് നമ്പർ പ്ലേറ്റുള്ള ഒരു ട്രക്ക് ഹൈവേയിൽ അതിവേഗം പായുന്നത് കാണാം. വിഡിയോയുടെ തുടക്കത്തിൽ ട്രക്ക് അടുത്ത് വരുന്നതും ഒരു സ്ത്രീ വളരെ അനായാസമായി ട്രക്ക് ഓടിക്കുന്നുണ്ട്. വിഡിയോ ചിത്രീകരിക്കുന്ന വ്യക്തിയെ നോക്കി പുഞ്ചിരിക്കുകയും വേഗത്തിൽ പോകുന്നതിന് മുമ്പ് സന്തോഷത്തോടെ കയ്യുയർത്തി കാണിക്കുകയും ചെയ്യുന്നു.

“ഡ്രൈവർ ‘പുരുഷനാണോ, സ്ത്രീ’യാണോ എന്നത് ട്രക്ക് കാര്യമാക്കുന്നില്ല’- എന്നാണ് തലക്കെട്ടോടെയാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്. ഒട്ടേറെ ആളുകൾ ഈ വിഡിയോ ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം, മനോധൈര്യത്തോടെ ഡ്രൈവിങിനെ സമീപിക്കുന്ന ഒട്ടേറെ യുവതികളുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. വാഹനം ഓടിച്ചുകൊണ്ടിരിക്കുന്നതിനിടെയിൽ തളർന്നു വീണ ഡ്രൈവറെക്കുറിച്ചും അദ്ദേഹത്തിന്റെയും ആ ബസിലെ യാത്രക്കാരുടെയും ജീവൻ രക്ഷിച്ച ഒരു യുവതിയും അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പൂനെ റോഡിലെ തിരക്കിലൂടെ വാഹനം ഓടിച്ചുക്കൊണ്ടിരിക്കുമ്പോൾ ഡ്രൈവർ തളർന്നുവീണത്. ഉടൻതന്നെ ആ വാഹനത്തിന്റെ നിയന്ത്രണം യോഗിത എന്ന 42 കാരി ഏറ്റെടുക്കുകയായിരുന്നു. അതും ആദ്യമായാണ് യോഗിത ബസ് ഓടിക്കുന്നത് എന്ന പേടിയോ ആകുലതയോ ഇല്ലാതെതന്നെ. പത്ത് കിലോമീറ്ററോളം ദൂരമാണ് യോഗിത വാഹനം ഓടിച്ചത്.

Story Highlights: woman drives truck on highway

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top