‘നടുറോഡിൽ റീൽസ്’; വിദ്യാർത്ഥികൾക്കെതിരെ പരാതിയുമായി നാട്ടുകാർ

മണ്ണാർക്കാട് കരിമ്പ എച്ച്എസ്എസ് ഹൈസ്‌ക്കൂളിലെ വിദ്യാർത്ഥികൾക്കെതിരെ പരാതിയുമായി നാട്ടുകാർ രംഗത്ത്. അപകടകരമാംവിധം വിദ്യാർത്ഥികൾ റോഡിൽവെച്ച് റീൽസ് ഷൂട്ട് ചെയ്യുന്നതും ഫോട്ടോ എടുക്കുന്നതുമാണ് നേരത്തെ തടഞ്ഞിട്ടുളളതെന്ന് നാട്ടുകാർ ട്വന്റിഫോറിനോട് പറഞ്ഞു.ഏറെ അപകടങ്ങൾ നടന്ന പ്രദേശത്ത് മറ്റ് യാത്രക്കാർക്ക് പോലും അപകടം വരുത്തി വക്കുന്ന രീതിയിലാണ് കുട്ടികൾ പെരുമാറിയതെന്നും നാട്ടുകാർ പറയുന്നു
രണ്ടാഴ്ച മുൻപ് റീൽസ് ഷൂട്ട് ചെയ്യാൻ സമീപത്തെ കടയിൽ നിന്ന് കസേരയെടുത്ത് കുട്ടികൾ റോഡിന്റെ നടുവിൽ ഇരുന്നെന്നാണ് നാട്ടുകാർ പറയുന്നത്.അപ്പോൾ തന്നെ കുട്ടികളെ ഇതിൽ നിന്ന് വിലക്കി. നേരത്തെ പലതവണ വലിയ അപകടങ്ങൾ ഉണ്ടാകുകയും നിരവധി പേർ മരിക്കുകയും ചെയ്ത മേഖലയാണിത്
റീൽസിനായി റോഡിൽകിടന്ന് പുഷപ്പ് എടുത്തെന്നും റോഡ് മുറിച്ച് കടക്കുന്ന രീതിയിൽ പല തവണ ഫോട്ടോ ഷൂട്ടുകൾ നടത്തിയെന്നുമാണ് നാട്ടുകാർ പരാതി. ഇക്കാര്യങ്ങൾ ചോദ്യം ചെയ്തപ്പോഴും കുട്ടികൾ നാട്ടുകാരോട് കയർക്കുകയാണ് ചെയ്തത്. സ്‌കൂളിലെ അധ്യാപകരോട് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും നടപടിയില്ലെന്നും നാട്ടുകാർ പറയുന്നു.
Story Highlights: insta reels on road complaint against students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here