വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി; പന്നി കര്‍ഷകര്‍ ആശങ്കയില്‍

വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലയിലെ പന്നി കര്‍ഷകര്‍ ആശങ്കയില്‍. രോഗ നിയന്ത്രണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ അപ്രായോഗികമാണ്. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവ്യക്തയുണ്ടെന്നുമാണ് ഫാം ഉടമകളുടെ പരാതി ( African swine fever in Wayanad ).
ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. രോഗം സ്ഥിരീകരിച്ച ഫാമിന് അടുത്ത പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യുന്ന വിദഗ്ധ സംഘം ഇന്നുമുതല്‍ നടപടികള്‍ ആരംഭിക്കും. മുന്‍കരുതല്‍ ഏകോപന ചുമതല സബ് കളക്ടര്‍ക്കാണ്. അതേസമയം സാമ്പിള്‍ ശേഖരിച്ചതിലും രോഗനിര്‍ണ്ണയത്തിലും അപാകത ഉണ്ടെന്നാരോപിച്ച് ഫാം ഉടമകള്‍ രംഗത്തെത്തി.
Read Also: ആലപ്പുഴയിലെ വാഹനാപകടം: കെഎസ്ആര്‍ടിസി ഡ്രൈവറുടേത് അശ്രദ്ധ ഡ്രൈവിങ്ങെന്ന് മോട്ടോര്‍ വാഹന വകുപ്പ്
രോഗ പ്രഭവ കേന്ദ്രത്തിന് പത്ത് കിലോ മീറ്റര്‍ ചുറ്റളവ് നിരീക്ഷണ മേഖലയാക്കിയത് പന്നികള്‍ക്ക് തീറ്റ ലഭിക്കുന്നതിന് ഉള്‍പ്പടെ തിരിച്ചടിയാകുമെന്നാണ് കര്‍ഷകരുടെ പരാതി. നിലവില്‍ സാമ്പിളുകള്‍ ശേഖരിച്ച പന്നികള്‍ ചത്തിട്ടില്ല. രോഗനിര്‍ണ്ണയം വീണ്ടും നടത്തണം. അനാവശ്യ ഭീതി പരത്തുന്നത് പന്നി കര്‍ഷകരെ കടക്കെണിയിലാക്കുമെന്നുമാണ് ഫാം ഉടമകളുടെ വാദം.
Story Highlights: African swine fever in Wayanad; Pig farmers are worried
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here