Advertisement

2023 ലോകകപ്പിനു ശേഷം ഹാർദിക് ഏകദിനങ്ങളിൽ നിന്ന് വിരമിച്ചേക്കും: രവി ശാസ്ത്രി

July 24, 2022
Google News 2 minutes Read
hardik retire odi ravi shastri

2023 ലോകകപ്പിനു ശേഷം ഹാർദിക് പാണ്ഡ്യ ഏകദിനങ്ങളിൽ നിന്ന് വിരമിച്ചേക്കുമെന്ന് ഇന്ത്യയുടെ മുൻ പരിശീകൻ രവി ശാസ്ത്രി. പാണ്ഡ്യക്ക് ടി-20 ക്രിക്കറ്റ് കളിക്കാനാണ് താത്പര്യമെന്നും അതുകൊണ്ട് തന്നെ അടുത്ത വർഷത്തെ ഏകദിന ലോകകപ്പിനു ശേഷം താരം ഏകദിനം മതിയാക്കിയേക്കുമെന്നും ശാസ്ത്രി പറഞ്ഞു. (hardik retire odi ravi shastri)

“ഗെയിമിനു നൽകുന്ന പ്രാധാന്യം കാരണം ടെസ്റ്റ് ക്രിക്കറ്റ് എപ്പോഴും ഉണ്ടാവും. താരങ്ങളൊക്കെ ഏത് ഫോർമാറ്റ് കളിക്കണമെന്ന് തീരുമാനിക്കുകയാണ്. ഹാർദിക് പാണ്ഡ്യയെ എടുക്കൂ. അവന് ടി-20 ക്രിക്കറ്റ് കളിക്കാനാണ് താത്പര്യം. മറ്റൊന്നും കളിക്കാൻ താത്പര്യമില്ലെന്ന് അവന് കൃത്യമായ ബോധ്യമുണ്ട്. ഇന്ത്യയിൽ അടുത്ത വർഷം ഏകദിന ലോകകപ്പ് ഉള്ളതുകൊണ്ട് അവൻ 50 ഓവർ കളിക്കും. അതുകഴിഞ്ഞാൽ അവൻ വിരമിച്ചേക്കും. മറ്റ് താരങ്ങളും ഇങ്ങനെ തീരുമാനം എടുത്തേക്കാം.”- രവി ശാസ്ത്രി പ്രതികരിച്ചു.

Read Also: ടെസ്റ്റ് ക്രിക്കറ്റ് ആറ് ടീമുകളിലേക്ക് ചുരുക്കണമെന്ന് രവി ശാസ്ത്രി

ടെസ്റ്റ് ക്രിക്കറ്റ് ആറ് ടീമുകളിലേക്ക് ചുരുക്കണമെന്നും രവി ശാസ്ത്രി അഭിപ്രായപ്പെട്ട്യ്. ടെസ്റ്റ് ക്രിക്കറ്റിൻ്റെ നിലവാരം കാത്തുസൂക്ഷിക്കണമെങ്കിൽ ഇത് അനിവാര്യമാണെന്ന് ശാസ്ത്രി പറയുന്നു. പത്തോ പന്ത്രണ്ടോ ടീമുകൾ ടെസ്റ്റ് കളിക്കാൻ ആരംഭിച്ചാൽ അത് ആ ഫോർമാറ്റിൻ്റെ നിലവാരം നഷ്ടപ്പെടുത്തുമെന്നാണ് ശാസ്ത്രിയുടെ വാദം.

“പത്തോ പന്ത്രണ്ടോ ടീമുകളെ കളിപ്പിക്കരുത്. 6 മുൻനിര ടീമുകൾ മാത്രം ടെസ്റ്റ് കളിച്ചാൽ നിലവാരമുണ്ടാവും. ടീമുകളുടെ എണ്ണത്തിനു മുകളിൽ നിലവാരമുണ്ടാവണം. അങ്ങനെ മാത്രമേ മറ്റ് മത്സരങ്ങൾ കളിക്കാൻ വിൻഡോ ലഭിക്കുകയുള്ളൂ. ടി-20യിലും ഏകദിനത്തിലും ടീമുകളുടെ എണ്ണം കൂട്ടാം. എന്നാൽ, ടെസ്റ്റിൽ ടീമുകളുടെ എണ്ണം കുറയ്ക്കണം.”- രവി ശാസ്ത്രി പറഞ്ഞു.

Story Highlights: hardik pandya retire odi ravi shastri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here