Advertisement

രണ്ടാം ഏകദിനത്തിലും 300 കടന്ന് വെസ്റ്റ് ഇൻഡീസ്; ഷായ് ഹോപ്പിന് സെഞ്ച്വറി

July 24, 2022
Google News 2 minutes Read
India VS West Indies 2nd ODI

ഇന്ത്യയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിലും വെസ്റ്റ് ഇൻഡീസ് 300 കടന്നു. ഓപ്പണർ ഷായ് ഹോപ്പിന്റെ സെഞ്ച്വറിയുടെ ബലത്തിൽ (135 പന്തിൽ 115) നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് വിൻഡീസ് 311 റൺസ് അടിച്ചുകൂട്ടിയത്. ഇന്ത്യയ്‌ക്കായി ഷാർദുൽ ഠാക്കൂർ മൂന്നും ദീപക് ഹൂഡ, അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചെഹൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടോസ് നേടിയ വെസ്റ്റിൻസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ( India VS West Indies 2nd ODI )

ഒന്നാം വിക്കറ്റിൽ ഷായ് ഹോപ്പും കൈൽ മയേഴ്സും (23 പന്തിൽ 39) ചേർന്ന് 65 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. പത്താം ഓവറിലാണ് മയേഴ്സിനെ ദീപക് ഹൂഡ പുറത്താക്കുന്നത്. തുടർന്നെത്തിയ ഷർമ ബ്രൂക്സ് അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെ 36 പന്തിൽ 35 റൺസെടുത്തു. ഒടുവിൽ അക്സർ പട്ടേലാണ് ബ്രൂക്സിനെ എറിഞ്ഞിട്ടത്. റൺസൊന്നുമെടുക്കാതെ ബ്രാണ്ടൻ കിങ്ങിനെ യുസ്‌വേന്ദ്ര ചെഹൽ വീഴ്ത്തിയതോടെ 22.5 ഓവറിൽ 130/3 എന്ന നിലയിലായി വിൻഡീസ്.

Read Also: ‘അജയ് ഭായ് നമസ്‌കാരം, സുഖമാണല്ലോ അല്ലെ’?; ലൈവിൽ അജയ് ജഡേജയ്‌ക്കൊപ്പം മലയാളം സംസാരിച്ച് സഞ്ജു സാംസൺ

വിൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പുരാൻ ആറു സിക്സും ഒരു ഫോറും ഉൾപ്പടെ 77 പന്തിൽ 74 റൺസ് നേടി അവസരോചിതമായ ബാറ്റിം​ഗ് പുറത്തെടുത്തു. ഷാർദുൽ ഠാക്കൂറാണ് പുരാനെ പുറത്താക്കിയത്. 10 പന്തിൽ 13 റൺസ് നേടിയ റൂവ്മൻ പവലിനെയും 49–ാം ഓവറിൽ ഷായ് ഹോപ്പിനെയും ഠാക്കൂർ തന്നെയാണ് പുറത്താക്കിയത്. റൊമാരിയോ ഷെപ്പേർഡ് (11 പന്തിൽ 15), അകീൽ ഹുസൈൻ (നാല് പന്തിൽ 6) എന്നിവർ വിൻഡീസ് നിരയിൽ പുറത്താകാതെ നിന്നു. ഇന്നു ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

പ്ലേയിങ് ഇലവൻ

വെസ്റ്റിൻഡീസ്: ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പർ), കൈൽ മയേഴ്സ്, ഷർമ ബ്രൂക്സ്, ബ്രാണ്ടൻ കിങ്, നിക്കോളാസ് പുരാൻ (ക്യാപ്റ്റൻ), റൂവ്മൻ പവൽ, അകീൽ ഹുസൈൻ, റൊമാരിയോ ഷെപ്പേർഡ്, അൽസാരി ജോസഫ്, ജയ്ഡെൻ സീൽസ്, ഹെയ്ഡൻ വാൽഷ്

ഇന്ത്യ: ശിഖർ ധവാൻ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ദീപക് ഹൂഡ, അക്ഷർ പട്ടേൽ, ഷാർദുൽ ഠാക്കൂർ, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചെഹൽ, ആവേശ് ഖാൻ

Story Highlights: India VS West Indies 2nd ODI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here