ഫോര്‍ട്ടുകൊച്ചിയില്‍ വന്‍ മയക്കുമരുന്നുവേട്ട; ആറ് പേര്‍ പിടിയില്‍
ഫോര്‍ട്ടുകൊച്ചിയില്‍ വന്‍ മയക്കുമരുന്നുവേട്ട. ഹാഷിഷ് ഓയില്‍, എല്‍എസ്ഡി സ്റ്റാമ്പ്, എംഡിഎംഎ എന്നിവയുമായി ആറുപേര്‍ പിടിയിലായി. ഫോര്‍ട്ടുകൊച്ചി പൊലീസാണ് വന്‍ മയക്കുമരുന്ന് വേട്ട നടത്തിയത്. (Massive drug bust in Fort Kochi)
നാല് മില്ലി വീതമുള്ള 20 ബോട്ടില്‍ ഹാഷിഷ് ഓയില്‍, 16 എല്‍എസ്ഡി സ്റ്റാമ്പുകള്‍, അഞ്ച് ഗ്രാം എംഡിഎംഎയുമാണ് ആറ് യുവാക്കളില്‍ നിന്നും പിടിച്ചെടുത്തത്. ഫോര്‍ട്ടുകൊച്ചി കേന്ദ്രീകരിച്ച് വിനോദ സഞ്ചാരികള്‍ക്കും യുവാക്കള്‍ക്കും വലിയ രീതിയില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് തെരച്ചില്‍ നടത്തിയത്.
മട്ടാഞ്ചേരി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മയക്കുമരുന്ന് സംഘത്തിലെ കൂടുതല്‍ പേര്‍ ഇനിയും അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
Story Highlights: Massive drug bust in Fort Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here